കാഞ്ഞങ്ങാട്: ബിജെപി ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന് തെരഞ്ഞെടുപ്പ് കണ്വന്ഷന് നടന്നു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് കലാപം അന്വേഷിച്ച നിസാര്‍ ജുഡീഷ്യല്‍ കമ്മീഷനെ പുന:സ്ഥാപിക്കണമെന്ന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീകാന്ത് സര്‍ക്കാരിനോടാവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തിവെച്ച അന്വേഷണം തുടരാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണം. 2009 നവംബര്‍ 9ന് ജില്ലയിലെ മുസ്ലീം ലീഗ് നേതാക്കളുടെ അറിവോടെയാണ് കാസര്‍കോട് കലാപം അരങ്ങേറിയത്. കലാപം നിയന്ത്രിക്കാന്‍ അന്നത്തെ ജില്ലാ പോലീസ് സൂപ്രണ്ടിന് തോക്കുപയോഗിക്കേണ്ടി വന്നു. മലബാറില്‍ പരക്കെ വര്‍ഗീയ കലാപമുണ്ടാക്കാനുളള മുസ്ലീംലീഗിന്റെ ശ്രമമാണ് അന്ന് നടന്നതെന്ന് നസാര്‍ കമ്മീഷന് കണ്ടെത്തിയിരുന്നു. കൂടുതല്‍ അന്വേഷണം നടന്നാല്‍ അത് യുഡിഎഫ് സര്‍ക്കാരിന് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് ഘട്ടത്തിലാണ് അന്വേഷണ കമ്മീഷനെ പിന്‍ലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപതെരഞ്ഞെടുപ്പില്‍ ഉദുമ ഡിവിഷന് പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ആസൂത്രണം ചെയ്തു.
കെ.കുഞ്ഞിരാമന് പുല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്, മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ്, വൈസ് പ്രസിഡന്റ് ആര്.ഗണേഷ്, ജില്ലാ സമിതി അംഗം സദാശിവന്.എം, മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഗംഗാസദാശിവന്‍ സംസാരിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വൈ.കൃഷ്ണദാസ് സ്വാഗതവും ജനറല്‍ സെക്രട്ടറി വിവേക് പരിയാരം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: