കാഞ്ഞങ്ങാട്: ക്ഷേത്രത്തില്‍ വരുന്ന വരുമാനങ്ങള്‍ നിത്യമായുള്ള ആചാര അനുഷ്ഠാനങ്ങള്‍ക്ക് പുറമെ ഉത്സവാദികള്‍ക്ക് അമിതമായ ആഘോഷങ്ങള്‍ നടത്തി ചിലവഴിക്കാതെ പ്രദേശത്തെ ക്ഷേത്ര വിശ്വാസികളുടെ നന്മക്കുപയുക്തമാക്കുക എന്ന ചിന്തയാണ് പെരിയ കൂടാനം മണിയന്തട്ട മഹാവിഷ്ണു ക്ഷേത്രത്തിലെ സേവാസംഘം ഭാരവാഹികള്‍ക്ക് സഹായനിധി എന്ന വേദി തുടങ്ങാന്‍ പ്രേരണയായത്.
ക്ഷേത്രത്തില്‍ വരുമാനത്തില്‍ നിന്ന് ഒരുഭാഗം ക്ഷേത്ര പരിധിയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലുള്ളവരുടെ ഉന്നമനത്തിന് വിനിയോഗിക്കുക എന്നതാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം.
വിശ്വാസികളായവര്‍ക്ക് വിദ്യാഭ്യാസം, വിവാഹം, രോഗചികിത്സ തുടങ്ങി സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഏതിനും സഹായനിധിയില്‍ നിന്നും ധനസഹായം അനുവദിക്കും. ഇതര മതസ്ഥര്‍ക്ക് അവരുടെ ആരാധനാലയങ്ങളില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുമ്പോള്‍ ക്ഷേത്ര വരുമാനങ്ങള്‍ ഉത്സവങ്ങളുടെ പേരില്‍ ക്ഷേത്ര ആചാരങ്ങള്‍ക്ക് നിരക്കാത്ത രീതിയിലുള്ള നാടകങ്ങളും സിനിമാറ്റിക് ഡാന്‍സുകളും നടത്തി പൊടിക്കുകയാണ് പല ക്ഷേത്രങ്ങളിലും ചെയ്യുന്നത്. മാനവ സേവ മാധവ സേവയായി കാണുന്ന മണിയന്തട്ട ക്ഷേത്രം ഭാരവാഹികള്‍ മറ്റു ക്ഷേത്രങ്ങള്‍ക്ക് മാതൃകയായിരിക്കും.
ഇന്നലെ ക്ഷേത്ര സന്നിധിയില്‍ നടന്ന സഹായനിധി ഫണ്ട് ഉദ്ഘാടന ചടങ്ങ് ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന് നിര്‍വഹിച്ചു. സേവാസംഘം പ്രസിഡന്റ് ടി.രാമകൃഷ്ണന് നായര്‍ നടുവില്‍ വീട് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.ബാലകൃഷ്ണന് നായര്‍ ഭദ്രദീപം കൊളുത്തി. റിട്ട. എക്സൈസ് കമ്മീഷണര്‍ എം.ബാലകൃഷ്ണന് നായര്‍ ആദ്യഫണ്ട് നല്കി. പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം ഉഷാ ചന്ദ്രന്, പഞ്ചായത്തംഗം ശശിധരന് തന്നിത്തോട്, പി.കെ.കൃഷ്ണന്, എ.നാരായണന്, കണ്ണന് മളിക്കാല്‍, കെ.കൃഷ്ണന് മൊട്ടമ്മല്‍, എ.നാരായണന്, എ.കെ.സുരേഷ് ബാബു, കെ.രാജന്, കെ.എം.അശോകന്, എം.കൃഷ്ണന്, കെ.മീനാക്ഷി, ബി.കൊട്ടന്, വി.കെ.നാരായണന്, ടി.മാധവന്, എം.രാഘവന് നായര്‍, പി.വേണുനായര്‍, എം.ജനാര്ദ്ദനന്, പ്രമോദ് പെരിയ. പി.കുഞ്ഞിരാമന് തുടങ്ങിയവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ റിട്ട.പ്രധാനാധ്യാപകന് പി.കുഞ്ഞമ്പു മാസ്റ്റര്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: