ഞാറ്റുവേല മഹോത്സവത്തില്‍ കൗതുകമായി നീലകണ്ഠന് എന്ന പോത്തുകുട്ടി
ഇരിങ്ങാലക്കുട: മുറവിഭാഗത്തില്പ്പെട്ട 1300 കിലോ തൂക്കമുള്ള രണ്ടരവയസ്സുകാരനായ നീലകണ്ഠന് എന്ന പോത്തിന്‍കുട്ടി ടൗണ്‍ഹാളില്‍ നടക്കുന്ന വിഷന്‍ ഇരിങ്ങാലക്കുടയുടെ അഞ്ചാമത് ഞാറ്റുവേല മഹോത്സവത്തിലെ സന്ദര്‍ശകരില്‍ കൗതുകമുമര്ത്തി. കല്ലേറ്റുകര സ്വദേശി തളിയന്‍ ജിനേഷും ഭാര്യ സിന്ഡ്രിയായും കൂടിയാണ് പോത്തിന്‍കുട്ടിയെ പൊന്നു പോലെ പോറ്റുന്നത്. അഞ്ച് ലിറ്റര്‍ പശുവിന്പാല്,10 കോഴിമുട്ട,100 മില്ലി മീന്‍ എണ്ണ, 100 മില്ലി ആട്ടിന്പാല്, കപ്പലണ്ടി, മുതിര മുളപ്പിച്ചത്, മുന്നു കിലോ പരുത്തിക്കുരു അല്ലെങ്കില്‍ അഞ്ച് കിലോ പിണ്ണാക്ക് തുടങ്ങിയവയാണ് നീലകണ്ഠന്റെ ദിനചര്യ. വ്യായാമം മനുഷ്യന് മാത്രം പോര 5 കിലോമീറ്റര്‍ ദൂരം നീലകണ്ഠന് ദിവസവും നടക്കും. രാവിലെ 6 മണി മുതല്‍ 3 കിലോമീറ്റര്‍ വൈകീട്ട് 4 മണി മുതല്‍ 2 കിലോമീറ്ററുമാണ് സ്ഥിരം നടത്തം. മുറ വിഭാഗത്തില്‍പ്പെട്ട ഏഴ് വയസ്സായ 1400 കിലോ തൂക്കം വരുന്ന ഹരിയാനയിലെ യുവരാജാണ് തൂക്കത്തിലെ ലോകനിലവാരം പുലര്‍ത്തുന്നത്. ദിനം തോറും 30 ലിറ്ററോളം പാല് തരാന്‍ ശേഷിയുള്ള വിഭാഗമാണ് മുറ ബ്രീഡെന്ന് ജിനേഷ് പറഞ്ഞു. വെറ്റിനറി ഡോക്ടര്‍മാരായ ഡോ.ഷിബു, ഡോ.ജോണ്‍, ഡോ.ലിസ്സി എന്നിവരാണ് നീലകണ്ഠനെ പരിപാലിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ജിനേഷിനും ഭാര്യയ്ക്കും നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: