കൊടകര: കൊടകര ടൗണും പരിസരവും ഇനി ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തില്‍. മോഷണം, പിടിച്ചുപറി, പൂവാലശല്യം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായാണ് കൊടകര കേബിള്‍ വിഷനും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റും ചേര്‍ന്ന് ടൗണില്‍ ക്യാമറകള്‍ സ്ഥാപിച്ചത്.
കൊടകര ജംഗ്ഷന്, മേല്‍പ്പാലം ജംഗ്ഷന്, തൃശൂര്‍ ഭാഗത്തേക്കുള്ള ബസ്റ്റോപ്പ് എന്നിവിടങ്ങളിലായി ഒമ്പത് ക്യാമറകളാണ് സ്ഥാപച്ചിട്ടുള്ളത്. നൈറ്റ് വിഷന്‍ സൗകര്യമുള്ള ക്യാമറകളായതിനാല്‍ രാത്രിയിലും ദൃശ്യങ്ങള്‍ ലഭ്യമാകും. ഈ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തത്സമയം കൊടകര പോലിസ് സ്റ്റേഷനില്‍ കാണാനാകും. ഒരു മാസക്കാലം വരെ ഈ ദൃശ്യങ്ങള്‍ സൂക്ഷിക്കപ്പെടും. ടൗണില്‍ സ്ഥാപിച്ച നിരീക്ഷണക്യാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ബി.ഡി.ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
എസ്.പി. ആര്.നിശാന്തിനി മുഖ്യാതിഥിയായിരുന്നു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്.പ്രസാദന്‍, ചാലക്കുടി ഡി.വൈ.എസ്.പി. സജു വര്‍ഗീസ്, സി.ഐ. സി.യൂസഫ്, എസ്.ഐ. ജിബു ജോണ്‍, ടി.ജി.അജോ, ജെയിംസ് പന്തല്ലൂക്കാരന്‍, പഞ്ചായത്തംഗങ്ങളായ ഇ.എല്‍.പാപ്പച്ചന്, ടി.വി.പ്രജിത്ത്, ജോയ് നെല്ലിശേരി, വിലാസിനി ശശി, നാരായണി വേലായുധന്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികളായ സി.പി.ഫ്രാന്‍സിസ്, ഷാജു ചിറ്റിലപ്പിള്ളി, ഷാജി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: