പുതുക്കാട് : ചെങ്ങാലൂര്‍ എണ്ണ കമ്പനിയിലേക്ക് കൊണ്ടുവന്ന വ്യാജ വെളിച്ചെണ്ണ നാട്ടുകാര്‍ തടഞ്ഞു. സ്ഥലം പരിശോധിച്ച ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ കമ്പനി അടച്ചുപൂട്ടി. ചെങ്ങാലൂര്‍ അല്‍ഫോന്‍സ മില്ലില്‍ ചൊവ്വാഴ്ച വെളുപ്പിന് 3 ന് എണ്ണ ഇറക്കി വരുന്നതിനിടെ രണ്ടാംകല്ലില്‍ വെച്ചാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്.
ലോറി െ്രെഡവറുടെ കൈയിലുണ്ടായിരുന്ന ബില്ലില്‍ വെളിച്ചെണ്ണ എന്നാണ് എഴുതിയിരുന്നത്, ഇത് ചെക്ക് പോസ്റ്റില്‍ നികുതി ഒഴിവാക്കാനാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ പാലക്കാട് കൊഴിഞ്ഞാപാറയില് നിന്ന് കൊണ്ടുവരുന്ന വിളക്കെണ്ണയാണ് ടാങ്കറിലെന്നാണ് െ്രെഡവര്‍ പറയുന്നത്. കൊപ്ര ആട്ടി വെളിച്ചെണ്ണയാക്കുന്ന മില്ലില്‍ വിളക്കെണ്ണ കൊണ്ടുവരുന്നത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് വില്‍ക്കാനാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വാഹനം കസ്റ്റഡിയില്‍ എടുക്കാതിരുന്നത് നാട്ടുകാരെ ക്ഷുഭിതരാക്കി. തുടര്‍ന്ന് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.ഉച്ചയോടെ സ്ഥലത്തെത്തിയ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ കമ്പനിയില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ വെളിച്ചെണ്ണയുണ്ടാക്കുന്നതെന്നും നിരോധിക്കപ്പെട്ട വെളിച്ചെണ്ണയുണ്ടാക്കി വില്പന നടത്തുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പരിശോധനയില്‍ ചത്ത എലി ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനി അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.കമ്പനിയോട് ചേര്‍ന്നുള്ള മുറിയില്‍ ടാങ്കര്‍ ലോറിയുടെ ടാങ്കിലാണ് വ്യാജ വെളിച്ചെണ്ണ സൂക്ഷിച്ചിരിക്കുന്നത്. ഇത് അവിടെ നിന്നും മാറ്റാതിരിക്കാനായി നാട്ടുകാര്‍ കമ്പനി പരിസരത്ത് തമ്പടിക്കുകയായിരുന്നു.
രണ്ട് മാസം മുന്‍പ് പരിശോധനയില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതേ കമ്പനിയുടെ ഉത്പന്നമായ പരിശുദ്ധി പ്യൂവര്‍ വെളിച്ചെണ്ണ അധികൃതര്‍ നിരോധിച്ചിരുന്നു. അന്ന് കമ്പനിയില്‍ നിന്ന് പിഴയും ഈടാക്കിയിരുന്നു. ഒരാഴ്ചക്ക് ശേഷം ഇതിനു സമീപത്തെ മറ്റൊരു കമ്പനിയിലേക്ക് കൊണ്ടുവന്ന വ്യാജ വെളിച്ചെണ്ണ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഈ വാഹനം ഇപ്പോഴും പുതുക്കാട് പോലീസ് സ്റ്റേഷനില്‍ കിടപ്പുണ്ട്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണ് ലോറി വിട്ടുകൊടുക്കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: