കോട്ടയം: മഹാലക്ഷ്മി സില്‍ക്സ് സപ്തമുഖി 2016 ഫാഷന്‍ ഷോ എട്ടിന് ചങ്ങനാശേരിയിലും 15ന് കോട്ടയത്തും നടക്കുമെന്ന് എംഡി വിനോദ് കുമാര്‍ അറിയിച്ചു. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കും അഭിരുചികള്‍ക്കും അനുസൃതമായ ചുവടുവയ്പ്പാണ് സപ്തമുഖി മെഗാ ഫാഷന്‍ ഷോ.
എട്ടിന് വൈകിട്ട് 6.10 മുതല്‍ ചങ്ങനാശേരി കൊണ്ടൂര്‍ ബാക്ക് വാട്ടേഴ്സിലും 15ന് വൈകിട്ട് 6.10 മുതല്‍ കോട്ടയം വിന്‍ഡ്സര്‍ കാസില്‍ കണ്വന്ഷന് സെന്ററിലുമാണ് പരിപാടി. ഭാരത ചലച്ചിത്ര ലോകത്തെ വിസ്മയങ്ങളായ ജൂഹി ചൗളയും മാധുരി ദീക്ഷിതും രാജ്യത്തെ സൂപ്പര്‍ മോഡലുകള്‍ക്കൊപ്പം ചുവടുവയ്ക്കും.
മഹാലക്ഷ്മി സില്‍ക്ക്സ് അവതരിപ്പിക്കുന്ന 2016ലെ വസ്ത്ര ലോകത്തെ ഏറ്റവും പുതിയ ട്രെന്‍ഡുകളാണ് സപ്തമുഖി മെഗാ ഫാഷന്‍ ഷോയില്‍ അനാവൃതമാകുന്നത്. ഫാഷന്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും യുവതലമുറയിലൂടെ തുടങ്ങി എല്ലാത്തരം ആളുകളിലേക്കും അത് എത്തിക്കഴിഞ്ഞതായും വിനോദ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ ആദ്യമായി ഓര്‍ഗാനിക് ഡ്രസ് മെറ്റീരിയലുകള്‍ മഹാലക്ഷ്മി സില്‍ക്ക്സ് അവതരിപ്പിക്കുന്നു. കെമിക്കല്‍ ഡൈകളുടെ ഉപയോഗം പരമാവധി കുറച്ച് മേല്‍ത്തരം വസ്ത്രങ്ങള്‍ ലഭ്യമാക്കുന്നു എന്നതാണിതിന്റെ പുതുമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: