ന്യൂദല്‍ഹി: ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതി രംഗത്ത് ഭാരതം ചൈനയ്ക്കു മേല്‍ നേടിയ ആധിപത്യം 2015ലും തുടരുന്നു. കഴിഞ്ഞ വര്‍ഷം ഫാര്‍മ രംഗത്തെ കയറ്റുമതിയില്‍ 7.55 ശതമാനത്തിന്റെ വളര്‍ച്ച നേടിയപ്പോള്‍ ചൈനയുടെ വളര്‍ച്ച 5.3 ശതമാനം.
ഭാരതത്തിന്റെ ഫാര്‍മ കയറ്റുമതി 11.66 ബില്യണ്‍ അമേരിക്കന്‍ ഡോളറില്‍ നിന്ന് 12.54 ബില്യണ്‍ അമേരിക്കന്‍ ഡോളറായി വര്‍ദ്ധിച്ചപ്പോള്‍ ചൈനയുടേത് 6.59 ബില്യണ്‍ ഡോളറില്‍ നിന്ന് 6.94 ബില്യണ്‍ ഡോളര്‍.
അമേരിക്ക, യൂറോപ്യന്‍ യൂണിയന്, ആഫ്രിക്ക എന്നിങ്ങനെ എല്ലാ പ്രധാന വിപണികളിലും ഭാരതം ചൈനയെ പിന്നിലാക്കി. അമേരിക്കയിലേക്കുള്ള മരുന്ന് ഉത്പന്ന കയറ്റുമതി 3.84 ബില്യണ്‍ ഡോളറില്‍ നിന്ന് 23.4 ശതമാനം വര്‍ദ്ധിച്ച് 4.74 ബില്യണ്‍ ഡോളറായപ്പോള്‍,
ചൈനയ്ക്ക് 15 ശതമാനം വളര്‍ച്ച. യൂറോപ്യന്‍ യൂണിയന്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് യഥാക്രമം 1.5 ബില്യണ്‍ ഡോളറിന്റെയും 3.04 ബില്യണ്‍ ഡോളറിന്റെയും മരുന്ന് ഉത്പന്ന കയറ്റുമതി നടത്തി മുന്നേറ്റം തുടര്‍ന്നപ്പോള്‍, ഈ രണ്ടു വിപണികളിലും ചൈനയുടെ കയറ്റുമതി ഇടിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: