റാന്നി : നാട്ടുകാരുടെ ദീര്‍ഘനാളത്തെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നിര്‍മ്മാണം ആരംഭിച്ച പേരൂച്ചാല്‍ പാലംപണി ഇഴഞ്ഞുനീങ്ങുന്നു.വരുന്ന ശബരിമല തീര്‍ത്ഥാടന കാലത്തിന് ഉള്ളില്‍ പണികള്‍ പൂര്ത്തിയാക്കുമെന്നെ പൊതുമരമാത്ത് വകുപ്പിന്റെ വാഗ്ദാനവും പാഴായി.മുടങ്ങിക്കിടന്ന നിര്‍മാണം പുനരാരംഭിച്ചശേഷം നദിയിലെ നാലു തൂണുകളുടെ പണിമാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. അഞ്ചാമത്തെ തൂണിന്റെ പൈലിങ് പുരോഗമിക്കുകയാണ്.
കാലവര്‍ഷം തുടങ്ങിയ തോടെ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതും നിര്‍മ്മാണത്തിന ് തിരിച്ചടിയായി.നദിയില്‍ അഞ്ചു തൂണുകളും ഇരുകരകളിലും ഓരോ അബട്ട്മെന്റുകളുമാണ് പാലത്തിന്. അബട്ട്മെന്റുകളുടെ പണി 16 വര്‍ഷം മുന്‍പു പൂര്‍ത്തിയായിരുന്നു.ബാക്കിയുള്ള 16 ഗര്‍ഡറുകള്‍ നിര്‍മിക്കുന്നതിനു കുറഞ്ഞത് എട്ടു മാസമെടുക്കും. പിന്നീട് ഉപരിതലം കോണ്‍ക്രീറ്റ് ചെയ്യണം. നടപ്പാതയും സമീപന റോഡും നിര്‍മിക്കണം. സമീപന റോഡിന് ഇതുവരെ പണം അനുവദിച്ചിട്ടുമില്ല. ആറ്റില്‍ ജലനിരപ്പുയരും മുന്‍പു പൈലിങ് പൂര്‍ത്തിയാക്കാനായിരുന്നു നീക്കമെങ്കിലും മഴ എത്തിയതോടെ പാളി. തൂണുകളുടെ പണി തീരുന്നതിനൊപ്പം ഗര്‍ഡറുകളും നിര്‍മിക്കണം.
രണ്ടു തൂണുകള്‍ക്കിടയില്‍ മൂന്നു ഗര്‍ഡറുകള്‍ വീതം 18 എണ്ണമാണു നിര്‍മിക്കേണ്ടത്.ഇതുവരെ രണ്ടു ഗര്‍ഡറുകളാണ് നിര്‍മിച്ചത്. അതിലൊരു ഗര്‍ഡറിന്റെ പണി പൂര്‍ത്തിയാക്കുന്നതിനു മൂന്നു മാസത്തിലധികം വേണ്ടിവന്നു.മൂന്നാമത്തെ ഗര്‍ഡര്‍ കോണ്‍ക്രീറ്റ് ചെയ്യാനുള്ള നീക്കം പോലും ഇപ്പോള്‍ തുടങ്ങിയിട്ടില്ല. ഇഴഞ്ഞും മുടങ്ങിയും പണി നടത്തിയതാണു പൂര്‍ത്തീകരണത്തിനു തടസമായത്.ചുരുക്കത്തില്‍ അഞ്ച് മാസം മാത്രം ശേഷിക്കുന്ന മണ്ഡലമകരവിളക്ക് കാലത്തിനുള്ളില്‍ പാലം പണി തീരില്ലന്ന് ഉറപ്പാ പമ്പാനദിയിലെ പേരൂച്ചാല്‍, കീക്കൊഴൂര്‍ കരകളെ ബന്ധിപ്പിച്ചാണു പാലം നിര്‍മിക്കുന്നത്. അതിനകം ഗര്‍ഡറുകളുടെ പണി പോലും തീരില്ല. പേരിന് ഏതാനും തൊഴിലാളികള്‍ നിന്നു തട്ടും മുട്ടും നടത്തുന്നുണ്ടെന്നു മാത്രം.
ഒന്നര വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കുമെന്ന ഉറപ്പോടെ 1998 മേയ് 18ന് ആണ് പേരൂച്ചാല്‍ പാലത്തിന് ശിലയിട്ടത്. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു നിര്‍മാണം. നിശ്ചിത സമയത്തു പണി പൂര്‍ത്തിയാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി 2000ല്‍ കരാര്‍ റദ്ദാക്കി.പിന്നീട് പണി പുനരാരംഭിക്കാന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവന്നു. വീണ്ടും പണി ഇഴഞ്ഞപ്പോള്‍ ശബരിമല സ്പെഷല്‍ കമ്മിഷണര്‍ ഇടപെട്ടിരുന്നു. ഇതോടെ പാലം കോടതിയിലെത്തി. കോടതി ഇടപെട്ടപ്പോള്‍ പണിക്കു വേഗം വന്നെങ്കിലും ഇപ്പോള്‍ വീണ്ടും തണുത്ത മട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: