കൊളത്തൂര്‍: ജില്ലയില്‍ ഡിഫ്തീരിയ വ്യാപകമായതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പെടുക്കാത്ത വീടുകള്‍ സന്ദര്‍ശിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം നല്‍കി. മൂര്‍ക്കനാട് പതിനൊന്നാം വാര്‍ഡിലെ ഗൃഹസമ്പര്‍ക്കത്തിന് ഡോ. നൗഷാദലി, മൂര്‍ക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെഡ് നേഴ്‌സ് അമ്പിളി, വാര്‍ഡ് മെമ്പര്‍ സുന്ദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മേഖലയിലെ 35 ഓളം വീടുകള്‍ സന്ദര്‍ശിക്കുകയും ആവശ്യമായ ബോധവല്‍ക്കരണവും നിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു.
















