Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കരയുടെ ഗതാഗതക്കുരുക്കഴിക്കാന്‍ പുത്തന്‍പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 10:25 am IST
in Kollam

കൊട്ടാരക്കര: കൊട്ടാരക്കരയുടെ കുരുക്കഴിക്കാന്‍ കക്ഷിരാഷ്‌ട്രീയം മറന്ന് എല്ലാവരും കൈകോര്‍ക്കുന്നു. 12 ഇന കര്‍മ്മ പരിപാടികള്‍ അടിയന്തിരമായി നടപ്പാക്കും. കൊട്ടാരക്കരക്കാര്‍ക്ക് മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ’ഭാഗങ്ങളില്‍ നിന്നുള്ള വാഹനയാത്രികര്‍ക്കും കാല്‍നടയാത്രികര്‍ക്കും ഒരുപോലെ പേടിസ്വപ്‌നമായ പട്ടണത്തിലെ ഗതാഗതകുരുക്കഴിക്കാന്‍ എല്ലാവരും ഒറ്റകെട്ടായി രംഗത്തിറങ്ങാന്‍ ഇന്നലെ കൂടിയ ട്രാഫിക് അവലോകനസമിതി യോഗത്തില്‍ തീരുമാനമായി.

വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടേയും ജനപ്രതിനിധികളുടേയും ട്രാഫിക് അവലോകന സമിതിയുടേയും സഹകരണത്തോടെ അവലോകനസമിതി അംഗീകരിച്ച 12 ഇന കര്‍മ്മപരിപാടികള്‍ അടിയന്തിരമായി നടപ്പാക്കും. കോളേജ് ജംഗ്ഷന്‍മുതല്‍ മെയിന്‍ പോസ്റ്റ് ഓഫീസ് വരെയുള്ള ഭാഗത്ത് മുംബൈ മാതൃകയില്‍ വണ്‍സൈഡ് പാര്‍ക്കിംഗ് നടപ്പാക്കണമെന്നതാണ് ആദ്യ നിര്‍ദ്ദേശം. ഇത് ഒന്നിടവിട്ട ദിവസങ്ങളില്‍ വശങ്ങള്‍ മാറ്റി പാര്‍ക്ക് ചെയ്യും. സ്ഥിരം പാര്‍ക്കിംഗ് മൂലം വ്യാപാരികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ട്രാഫിക് തടസം ഒഴിവാക്കാനും ഇതിലൂടെ കഴിയും. മര്‍മ്മ പ്രധാനമായ 30 സ്ഥലങ്ങളില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച് ടൗണിനെ ക്യാമറ കണ്ണിനുള്ളിലാക്കും. ഇതിനെ എസ്പി ഓഫിസുമായി ബന്ധിപ്പിക്കും. ആര്യാസ് മുതല്‍ ലോട്ടസ് വരെയുള്ള ഭാഗത്ത് പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധിക്കും. ഓയൂര്‍ റോഡിലെ വണ്‍വേ കര്‍ശനമാക്കി പാര്‍ക്കിംഗ് നിരോധിക്കും. നടപ്പാതകള്‍ ഒഴിപ്പിച്ച് കാല്‍നടയാത്ര സുഗമമാക്കും. തിരക്കുള്ള സമയങ്ങളില്‍ ചരക്കിറക്കുന്നതും കയറ്റുന്നതും നിരോധിക്കും. ട്രാഫിക് നിയന്ത്രണത്തിന് വാര്‍ഡന്‍മാരെ കൂടാതെ സന്നദ്ധപ്രവര്‍ത്തകരെ കൂടി നിയമിക്കും. ഡ്രൈവര്‍മാരുടെ കാഴ്ചക്ക് തടസമായി നില്‍ക്കുന്ന ഫഌക്‌സുകള്‍ നീക്കം ചെയ്യും. ടിബി ജംഗ്ഷന്‍ പോസ്റ്റ് ഓഫീസ് റോഡ് വണ്‍വേയാക്കും. ടാക്‌സി ആട്ടോ സ്റ്റാന്‍ഡുകള്‍ പുനക്രമീകരിക്കും. ബസ് വേ ഏര്‍പ്പെടുത്തും തുടങ്ങി വിവിധ നിര്‍ദ്ദേശങ്ങളാണ് പോലീസിനുവേണ്ടി ട്രാഫിക് എസ്‌ഐ ജയചന്ദ്രന്‍ അവതരിപ്പിച്ചത്. ഇത് നടപ്പിലാക്കാന്‍ സമിതി തീരുമാനിക്കുകയായിരുന്നു. കൂടാതെ സ്ഥിരമായി ഗതാഗതകുരുക്കൊഴിവാക്കാനുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് നടപ്പാക്കാനും തീരുമാനമെടുത്തു. ബൈപാസോ റിംഗ്‌റോഡോ നിലവില്‍ വരുന്നതുവരെ ഉള്ള സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ച് നഗരത്തെ ഗതാഗതകുരുക്കില്‍ നിന്ന് മോചിപ്പിക്കണമെന്ന് എംഎല്‍എ അയിഷാപോറ്റി തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. അതിന് വിവിധ വകുപ്പുകള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. ഗണപതിക്ഷേത്ര റോഡിലേതുള്‍പ്പടെയുള്ള കയ്യേറ്റങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കണം. അനുമതിയില്ലാതെ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന മത്സ്യവിപണനത്തിന് എതിരെ നടപടി വേണമെന്നും എംഎല്‍എ പറഞ്ഞു.

ടൗണ്‍പെര്‍മിറ്റുള്ള 450 ഓട്ടോറിക്ഷകള്‍ മാത്രമാണ് ഉള്ളതെന്നും ഇവക്ക് പ്രത്യേക നിറം നല്‍കണമെന്നും ജോയിന്റ് ആര്‍ടിഒ മഹേഷ് പറഞ്ഞു. വെളിയില്‍ നിന്നെത്തുന്ന ഓട്ടോകളാണ് നഗരത്തിലെ ഗതാഗതകുരുക്കിന് കാരണക്കാര്‍. അംഗീകൃതമായി നാല് സ്റ്റാന്‍ഡുകള്‍ മാത്രമെ നിലവിലുള്ളു. മറ്റുള്ളവയെ നിയന്ത്രിക്കണം. റയില്‍വേസ്റ്റേഷന്‍ മുതല്‍ പഴയ കൊല്ലം-ചെങ്കോട്ട റോഡ് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് വണ്‍വേ റോഡാക്കണമെന്ന് എസ്.ആര്‍.രമേശ് ആവശ്യപ്പെട്ടു. ചന്തമുക്കില്‍ സിഗ്നല്‍ സംവിധാനം അപ്രായോഗികമാണെന്നും അനധികൃത ഓട്ടോസ്റ്റാന്‍ഡുകള്‍ക്കെതിരെ നടപടി വേണമെന്നും അമ്പലക്കര രമേശ് പറഞ്ഞു. ടൗണില്‍ നിന്നും ഒരു ബസ് സ്റ്റാന്റും ചന്തയും മാറ്റിസ്ഥാപിക്കണമെന്ന് താമരക്കുടി വിജയകുമാര്‍ ആവശ്യപ്പെട്ടു. ഫ്‌ളൈ ഓവര്‍ ഉള്‍പ്പടെ നഗരത്തിന്റ വികസനം 15 വര്‍ഷം മുന്നില്‍ കണ്ട് നടപ്പിലാക്കാന്‍ നാറ്റ്പാക്കിന്റെ സഹായത്തോടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായെന്നും രണ്ട് മാസത്തിനകം വിശദമായി റിപ്പോര്‍ട്ട് ല’ിക്കുമെന്നും ടൗണ്‍പ്ലാനര്‍ അറിയിച്ചു. അടിയന്തിരമായി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചാണ് യോഗം അവസാനിച്ചത്. നഗരസഭാ ചെയര്‍മാര്‍ ഗീതാസുധാകരന്‍ അധ്യക്ഷയായിരുന്നു. റൂറല്‍ എസ്പി അജിതാബീഗം, വൈസ്‌ചെയര്‍മാന്‍ ഷാജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, യൂണിയന്‍പ്രതിനിധകള്‍, വ്യാപാരിവ്യവസായി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.