പെരിന്തല്‍മണ്ണ: നഗരത്തില്‍ മാനത്തുമംഗലത്തും, ജൂബിലി ജംഗ്ഷനിലും, കുന്നപ്പള്ളിയിലും വാഹനങ്ങള്‍ക്ക് ഭീഷണിയായി റോഡില്‍ രൂപപ്പെട്ടിരിക്കുന്നത് അനേകം വലിയ കുഴികള്‍. ചെറുകര എസ്എന്‍ കോളേജ് ജംഗ്ഷന് കഴിഞ്ഞുള്ള ഇറക്കത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കുടിവെള്ള പൈപ്പ് പൊട്ടി വലിയ കുഴി രൂപപ്പെട്ടിരുന്നു. വളവു തിരിഞ്ഞു വരുന്ന വാഹനങ്ങള്‍ക്ക് ഇത് കാണാന്‍ സാധിക്കില്ല. പെരിന്തല്‍മണ്ണ ജൂബിലി ബൈപ്പാസ് റോഡില്‍ ആയുര്‍വ്വേദ ആശുപത്രിക്ക് മുന്നിലുള്ള കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ കുഴി ആണെന്ന് മനസിലാകില്ല. ദിവസവും ഇവിടങ്ങളില്‍ അപകടം പതിവായിരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാര നടപടികള്‍ ഒന്നുമായില്ലെന്ന് പരാതി ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: