കോഡൂര്‍: പ്രതിരോധ കുത്തിവെപ്പ് എടുക്കാതിരിക്കുന്നത് കുട്ടികളുടെ അവകാശ ലംഘനമായി കണക്കാകി രക്ഷിതാക്കള്‍ക്കെതിരെ കേസ്സെടുക്കണമെന്നാവപ്പെട്ട് കോഡൂര്‍ ഗ്രാമപഞ്ചായത്തംഗം ബന്ധപ്പെട്ടവര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തത് മൂലം ഡിഫ്തീരിയ ബാധിച്ച് രണ്ട് കുട്ടികള്‍ മരിക്കുകയും എട്ടോളം കുട്ടികള്‍ രോഗബാധിതരാവുകയും ചെയ്തിരുന്നു. പ്രതിരോധ കുത്തിവെപ്പ് നല്കാതിരിക്കുന്നതിലൂടെ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും ബാലനീതി നിയമം അനുസരിച്ച് കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കി അവരുടെ രക്ഷിതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: