ചുഴലിക്കാറ്റില്‍ ഓട്ടോറിക്ഷകള്‍ക്ക് മുകളില്‍ മരം വീണ നിലയില്‍
അന്തിക്കാട് : തിങ്കളാഴ്ച രാവിലെ അപ്രതീക്ഷിതമായി ആഞ്ഞടിച്ച മിന്നല്‍ ചുഴലിയില്‍ ഈട്ടിമരം കടപുഴകി വീണ് ആലപ്പാട് സെന്ററില്‍ രണ്ട് ഓട്ടോ റിക്ഷകള്‍ പാടെ തകര്‍ന്നു.രണ്ട് ദിവസങ്ങള്‍ക്കു മുമ്പ് വടക്കന്‍പുള്ളില്‍ മിന്നല്‍ ചുഴലിയില്‍പെട്ട് ട്രാന്‍സ്ഫോര്‍മര്‍ അടക്കമുള്ള ഇലക്ടിക് പോസ്റ്റുകള്‍ ഒടിഞ്ഞു വീണ് വലിയ നാശ നഷ്ടങ്ങള്‍ വരുത്തിയിരുന്നു. കാറ്റില്‍ മരംവീഴുമ്പോള് ഓട്ടോറിക്ഷയ്ക്കകത്ത് ഇരുന്നിരുന്ന െ്രെഡവര്‍ മാമ്പുള്ളി സുധീര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.ഇയാളുടെ പുതിയ ഓട്ടോയാണ് തകര്‍ന്നത്.പുറകില്‍ കിടന്നിരുന്ന കൊടപ്പുള്ളി കനകരാജിന്റെ ഓട്ടോറിക്ഷയ്ക്കും സാരമായ തകരാര്‍ സംഭവിച്ചു.ശക്തമായ ഒച്ചയോടെ ഏതാനും നിമിഷങ്ങള്‍ മാത്രം നീണ്ടു നിന്ന കാറ്റാണ് ആലപ്പാട് സെന്ററിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ ജീവിതോപാധി തകര്‍ത്തു കളഞ്ഞത്.50 അടിയോളം നീളം വരുന്ന ഈട്ടിത്തടി തൊട്ടടുത്ത പതിനൊന്ന് കെ വി ലൈനില്‍ പതിക്കാതെ പോയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: