തൃശൂര്‍: ബൈക്ക് യാത്രികനെ ആക്രമിച്ചു മൂന്നര കിലോ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ എറണാകുളം, മലപ്പുറവും കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. തൃശൂര്‍ വെസ്റ്റ് സി.ഐ കെ.രാജുവിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം വ്യാപിച്ചിരിക്കുന്നത്.
എറണാകുളത്തെ കുപ്രസിദ്ധ കുറ്റവാളിയായ തമ്മനം ഷാജിയുടെ കൂട്ടാളികളുടെ പങ്ക് കവര്‍ച്ചയില്‍ ഉണ്ടായതായി പോലീസ് സംശയിക്കുന്നുണ്ട്. മുമ്പ് ഈ സംഘം ചെയ്ത കവര്‍ച്ചകള്‍ക്ക് കുരിചിറയിലെ സംഭവവുമായി സാമ്യമുണ്ട്, മാത്രമല്ല എറണാകുളം രജിസ്ട്രേഷനുളള കാറിന്റെ നമ്പറാണ് പോലീസ് സംഘത്തിന് ലഭിച്ചിട്ടുളളത്. ആ നമ്പര്‍ വ്യാജമാണോയെന്നും അന്വേഷിക്കുന്നുണ്ട്. കുഴല്പ്പണതട്ടു സംഘം നേതാവായ കോടാലി ശ്രീധരന്റെ സംഘങ്ങളെക്കുറിച്ചും ജില്ലയില്‍ മുമ്പുണ്ടായ കവര്‍ച്ച കേസുകളിലെ പ്രതികളെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്, അതെ സമയം ജില്ലയിലെ പേര് കേട്ട പല കവര്‍ച്ചാകേസിലെ പ്രതികളും ജില്ലക്ക് പുറത്താണ് താമസം.
ജില്ലയില്‍ പ്രവേശിക്കുവാന്‍ പാടില്ലെന്നുളള കോടതി ഉത്തരവാണ് ഇതിന് കാരണം ഇവരില്‍ പലരും ഇപ്പോഴും വിവിധ ആക്രമണ കേസുകള്‍ക്ക് നേതൃത്വം നല്കിവരുന്നു എന്നുളള കാര്യം പോലീസ് നിരീക്ഷിച്ചു വരുന്നുണ്ട്. ശനിയാഴ്ച രാത്രയിലുണ്ടായ സ്വര്‍ണ്ണക്കവര്‍ച്ച സ്വര്‍ണ്ണ വ്യാപാരികള്‍ക്കിടയില്‍ ഭീതി പരത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കുരിയച്ചിറ ഗോസായി കുന്നില്‍ നിന്നും അല്പം മാറി മിഷ്വന്‍ ക്വാര്‍ട്ടേഴ്സില്‍ വെച്ച് ഇത്തരം ആക്രമണത്തില്‍ രണ്ട് കിലോ സ്വര്‍ണ്ണം കവര്‍ന്നിരുന്നു, ആ കേസില്‍ പിന്നീട് പ്രതികളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.
ഇപ്പോള്‍ നടന്ന കവര്‍ച്ചാ സംഭവം ഒരു വിദ്യാര്‍ത്ഥി കണ്ടതായി തെളിഞ്ഞിട്ടുണ്ട് ഇയാളില്‍ നിന്നും ചില നിര്‍ണ്ണായകമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പോലീസ് എറണാകുളത്തോക്ക് വ്യാപിപ്പിച്ചത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: