ചാലക്കുടിയിലെ പനമ്പിള്ളിയുടെ പ്രതിമ പുനഃസ്ഥാപനത്തിന് ഡോ.നളിനി രാധാകൃഷ്ണന്
തറക്കല്ലിടല്‍ കര്‍മ്മം നര്‍വ്വഹിക്കുന്നു.
ചാലക്കുടി: പനമ്പിള്ളി പ്രതിമക്ക് ശാപമോക്ഷമാകുന്നു. എട്ട് വര്‍ഷത്തോളം നീണ്ടുനിന്ന വിവാദങ്ങള്‍ക്ക് വിട നല്കി പനമ്പിള്ളി പ്രതിമ പുന:സ്ഥാപനത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.പനമ്പിള്ളി ഫൗണ്ടേഷന് ചെയര്‍മാനും പ്രതിമ സ്ഥാപനത്തിനും നേതൃത്വം നല്‍കിയിരുന്ന ഡോ.ടി.ഐ.രാധാകൃഷ്ണന്റെ ഭാര്യ ഡോ.നളിനി രാധാകൃഷ്ണന് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ ദേശീയപാതയോരത്ത് നേരത്തെ രാഷ്ട്രപതി കെ.ആര് നാരായണന് പനമ്പിള്ളിയുടെ വെങ്കലത്തിലുള്ള പുര്‍ണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തത്. ദേശീയ പാത വികസനത്തിന്റെ മുന്നോടിയായി പ്രതിമ മാറ്റി സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നതിനിടെ ലോറിയിടിച്ച് പ്രതിമ തകരുകയായിരുന്നു. തകര്‍ന്ന പ്രതിമ അറ്റകുറ്റപണികള്‍ക്കായി പനമ്പിള്ളി ജന്മശാതബ്ദി ആഘോഷങ്ങള്‍ക്കായി എടുത്ത ഓഫീസിനരികിലെ പറമ്പിലാണ് വച്ചിരുന്നത്.അറ്റകുറ്റപണികള്‍ നടത്തി മനോഹരമാക്കിയ പ്രതിമ ഇപ്പോഴും അനാഥമായി സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ്. സര് ക്കാരുകള് മാറി മാറി വന്നിട്ടും മഹാനായ പനമ്പിള്ളി ഗോവിന്ദമേനോന്റെ പ്രതിമ അനാഥമായി.
ഇതിനിയടില്‍ പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ഉണ്ടായി,പ്രതിമ എത്രയും വേഗം മാറ്റി സ്ഥാപിക്കുമെന്ന് പ്രഖ്യാപനങ്ങള്‍ നിരവധി നടന്നെങ്കിലും പ്രതിമക്ക് ശാപമോക്ഷമായില്ല .ഇതിനിടയിലാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിമ സ്ഥാപിക്കുന്നതിന് ദേശീയപാതയോരത്ത് പത്ത് സെന്റ് സ്ഥലം അനുവദിച്ചത്. എന്നാല്‍ ഇതില്‍ കാലതാമസം വന്നതോടെ പുന:സ്ഥാപനം അനിശ്ചിതത്വത്തിലായി. ഇതിനിടയിലാണ് പ്രതിമ സ്ഥാപിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് പത്ത് സെന്റ് സ്ഥലം അനുവദിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കൊപ്പം അഞ്ച് ലക്ഷവും അനുവദിച്ചിട്ടുണ്ട്.ഒരുമാസത്തിനുള്ളില്‍ നിര്‍മ്മാണം പുര്ത്തീകരിക്കാനുള്ള ശ്രമത്തിലാണ് പനമ്പിള്ളി ജന്മശതാബ്ദി ഫണ്ടേഷന്റെ ശ്രമം. ജന്മശാതാബ്ദി ഫൗണ്ടേഷന് ചെയര്മാന് അഡ്വ.സി.ജി.ബാലചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ പ്രൊഫ.പനമ്പിള്ളി രവി, ടി.യു.രാധാകൃഷണന്, ജനറല്‍ കണ്‍വിനര്‍ കെ.എന്‍ വേണു, അഡ്വ.സജി റാഫേല്‍,സി.പി.പോള്‍, പി.എന്‍.കൃഷ്ണന് നായര്‍, കെ.ആര്.കൃഷ്ണന്,പി.ഡി.നാരായണന്,അഡ്വ. ബിജു.എസ് ചിറയത്ത്, പി.വി വേണു തുടങ്ങിയവര്‍ സംസാരിച്ചു.ലളിതമായ ചടങ്ങോടെയാണ് പുനസ്ഥാപനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: