നമ്മുടെ ഉള്ളില്‍തന്നെ അനന്തമായശക്തിയും ചൈതന്യവും കുടികൊള്ളുന്നുണ്ട്. എന്നാല്‍ ഇന്ന് സാധാരണയായി തൊണ്ണൂറ്ശതമാനം മനുഷ്യരും തന്റെ ഉള്ളിലെനിധിയെകുറിച്ചറിയുന്നില്ല. നമ്മള്‍ ദുഃഖത്തില്‍ ജനിച്ച്, ദുഃഖത്തില്‍ വളര്‍ന്ന്, ദുഃഖിതരായിത്തന്നെ മരിക്കുന്നു.
എല്ലാവര്‍ക്കും തന്റെ ഉള്ളില്‍ താന്‍പോലും അറിയാതെ മറഞ്ഞിരിക്കുന്ന ഈശ്വരദത്തമായ കഴിവുകള്‍ കണ്ടെത്തിവികസിപ്പിക്കാന്‍ ജ്ഞാനിയായ ഗുരുവിന്റെ മാര്‍ഗദര്‍ശനം കൂടിയേ കഴിയൂ.സദ്ഗുരുവിന്റെ മാര്‍ഗദര്‍ശനമാണ് ശ്രീരാമകൃഷ്ണ-നരേന്ദ്ര സംഗമത്തിലൂടെ ഉയര്‍ത്തെഴുന്നേറ്റ വിവേകാനന്ദനില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.
















