കുന്നത്തൂര്‍: ഹിന്ദു ആചാരഅനുഷ്ഠാനങ്ങളെ മതേതരത്വത്തിന്റെ പേരില്‍ അവഹേളിച്ച് പരിപാടി നടത്തിയവര്‍ മുസ്ലീം വിശ്വാസികളുടെ പരിശുദ്ധ റംസാന്‍ മാസത്തില്‍ മതവിശ്വാസ പ്രകാരം ഇഫ്താര്‍ വിരുന്നൊരുക്കിയത് കൗതുകമായി.
മതേതര ശ്രീകൃഷ്ണ ജയന്തിയും മതേതര ഗണേശോത്സവവും മതേതരയോഗയും നടത്തി ആചാരങ്ങളെ അവഹേളിച്ചവര്‍ ഇഫ്താര്‍ വിരുന്നൊരുക്കിയതാവട്ടെ മുസ്ലീം മതവിശ്വാസികളുടെ ആചാരങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട്. ഇസ്ലാം മതവിഭാഗങ്ങള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സംഗമത്തില്‍ വൈകിട്ടത്തെ നിസ്‌കാരത്തിന് ശേഷം നോമ്പ് മുറിക്കാനുള്ള ക്രമീകരണം ഒരുക്കി. മതപുരോഹിതരെ കൊണ്ടുവന്ന് നമസ്‌കരിക്കാനുള്ള സൗകര്യവും ഇവിടങ്ങളില്‍ സജ്ജീകരിച്ചിരുന്നു. വിരുന്നില്‍ ഇവര്‍ ക്ഷണിച്ചതാകട്ടെ മുസ്ലീം വിശ്വാസികളെ മാത്രവും. ഇതിനെതിരെ പാര്‍ട്ടിയിലും സംഘടനയിലും ഒരു വിഭാഗം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ചില പ്രവര്‍ത്തകര്‍ ഇതിനെതിരെ നവമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടത് നേതാക്കള്‍ ഇടപെട്ട് പിന്‍വലിപ്പിക്കുകയും ചെയ്തു. മുതിര്‍ന്ന സിപിഎം നേതാക്കള്‍ പരിപാടിയോട് അകലം പാലിച്ചപ്പോള്‍ മുസ്ലിം യുവാക്കളായ പ്രവര്‍ത്തകരാണ് വിരുന്നിനു നേതൃത്വം നല്‍കിയത്. ഹിന്ദുവിശ്വാസങ്ങളെ മതേതരത്വത്തിന്റെ പേരില്‍ അവഹേളിച്ചവര്‍ ഇഫ്താര്‍ വിരുന്നു ഒരുക്കിയതില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്.
















