ചവറ: നീണ്ടകര പാലത്തിലെ കുഴികള്‍ അപകടക്കെണിയാകുന്നു. പാലത്തിന് മധ്യഭാഗത്തായി രൂപപ്പെട്ടിരിക്കുന്ന കുഴികളില്‍പെട്ട് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. പാലത്തിലെ വലിയകുഴികളില്‍ കോണ്‍ക്രീറ്റ് കമ്പികള്‍ ഉയര്‍ന്നുനില്‍ക്കുന്നത് വാഹനങ്ങള്‍ പഞ്ചറാകുന്നതിനും അതിലൂടെ നിയന്ത്രണംവിട്ട് അപകടത്തില്‍പെടുതിനും കാരണമാകുന്നു.
നിരവധി പരാതികള്‍ ലഭിച്ചിട്ടും അധികൃതര്‍ പാലത്തിലെ കുഴികള്‍ അടക്കുന്നതിന് നടപടി കൈകൊള്ളാത്തത് ഏറെ പരാതിക്ക് കാരണമായിരിക്കുകയാണ്.
ദേശീയപാതയുട ഭാഗമായ പാതയിലൂടെ നൂറുക്കണക്കിന് വാഹനങ്ങളാണ് ഓരോ മണിക്കൂറിലും കടന്നുപോകുന്നത്. ഭാരം കയറ്റിയ വാഹനങ്ങളുടെ സഞ്ചാരവും പാലം വഴി തന്നെ. പാലത്തിന്റെ സോച്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















