കോട്ടയം: ദേവസ്വം ബോര്‍ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഖിലകേരള ചേരമര്‍ ഹിന്ദു മഹസഭയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കുവാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
നാലുപതിറ്റാണ്ടായി കേരളത്തില്‍ ഹിന്ദുസമുദായത്തിലെ പ്രബലമായ പട്ടികജാതി വിഭാഗങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്ന അവസരങ്ങളിലെല്ലാം സംഘടിത ഹിന്ദുസമുദായ സംഘടനകളും ചില രാഷ്ട്രീയ പാര്‍ട്ടികളും സങ്കുചിത പ്രചരണങ്ങളിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും സംവരണ നടപടികളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
ദേവസം ബോര്‍ഡ് സ്ഥാപനങ്ങളില്‍ സംവരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 11ന് ദേവസ്വം ബോര്‍ഡ് കോട്ടയം റീജണല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതിന് എകെസിഎച്ച്എംഎസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.ടി.രഘു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.സജീവ്, സംസ്ഥാന ഖജാന്‍ജി കെ.കെ.രാജു, ടി.ടി.കുട്ടപ്പന്, സംസ്ഥാന സെക്രട്ടറിമാരായ എ. കെ. ലാലു, സുനില്‍. ടി. രാജ്, പി. കെ. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: