സിംഗപ്പൂര്‍:അന്താരാഷ്ട്ര യോഗാദിനം സിംഗപ്പൂര്‍ തല സമാപനം ജനുവരി 3 ന് യുഹ്വാ കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.
വിവേകാനന്ദ സേവാ സംഘത്തിന്റെ കേരള തമിഴ്നാട് ഘടകങ്ങളുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ സിങ്കപ്പൂര്‍ യുവജന സാംസ്കാരികമന്ത്രി ഗ്രെയ്സ് ഫൂ ,ഭാരത ഹൈക്കമ്മീഷ്ണര്‍ വിജയ് ടാക്കൂര്‍ സിംഗ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന വന്ദേവിവേകാനന്ദം യോഗാനൃത്തം പ്രശസ്ത നൃത്താദ്ധ്യാപിക നിഷാമനോജിന്റെ ശിഷ്യര്‍ അവതരിപ്പിച്ചത് വേറിട്ടൊരു അനുഭവമായി
ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമുള്‍ക്കൊണ്ട് കഴിഞ്ഞവര്‍ഷം അന്താരാഷ്ട്ര യോഗാദിനത്തി നോടനുബന്ധിച്ച് വിവേകാനന്ദ സേവാ സംഘം ആരംഭിച്ച സൗജന്യ യോഗാപരിശീലന പരിപാടിയില്‍ ഭാരതീയരെക്കൂടാതെ നിരവധി സിങ്കപ്പൂരിയന്സും മലേഷ്യന്സും പങ്കെടുത്തു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: