എന്നവാക്യംകൊണ്ട് പറയുന്നത് പുകയില്‍ മൂടി-ആവ്രതമായ -തീജ്വാല-പോലെ എന്നര്‍ത്ഥം. പുകയുടെ
മൂടലിന്നിടയിലൂടെ ഒരുനോക്ക് അഗ്നിജ്വാലകാണാന്‍ കഴിഞ്ഞേക്കാം. ; പ്രകാശം മാത്രമേ കാണാന്‍ കഴഞ്ഞുള്ളൂ എന്നും വരാം. ഭഗവദുപാസനയുടെ തുടക്കത്തില്‍ ജീവന് കിട്ടുന്ന അല്‍പജ്ഞാനവും ഉണ്ടാവുന്ന അവസ്ഥയാണിത്.
കണ്ണാടിയില്‍ പൊടി മൂടിയിരിക്കുന്നു. പ്രതിച്ഛായകാണാന്‍ കഴിയുന്നില്ല. പക്ഷേ പൊടിതുടച്ചുനീക്കിയാല്‍ മുഖം തെളിഞ്ഞുകാണാം. അതുപോലെ ആദ്ധ്യാത്മികചര്യകള്‍ അനുഷ്ഠിച്ച് , മനസാകുന്ന കണ്ണാടിയെ ശുദ്ധീകരിക്കണം. അതിന് ഒരുസഹായിയെ വേണം. ഗുരുനാഥന്‍ വേണം. ഗുരുവിന്റെ സഹായത്താല്‍ കാമമാകുന്ന പൊടിമുഴുവന്‍ തുടച്ചാല്‍ ഭഗവാനും ഭഗവതത്ത്വ ജ്ഞാനവും ഹൃദയത്തില്‍ തെളിഞ്ഞുവരും. ഈ അവസ്ഥയെയാണ് ” യഥാമലേന ആദര്‍ശഃ” എന്നവാക്യംകൊണ്ട് നിര്‍ദ്ദേശിച്ചത്.
















