കൊല്ലം: വാക്സിനെടുക്കാനെത്തിയ അമ്മമാരെ മണിക്കൂറുകളോളം രണ്ടും മൂന്നും മാസമുള്ള കുഞ്ഞുങ്ങള്‍ക്കൊപ്പം പിഎച്ച്സി വരാന്തയില്‍ പിടിച്ചിരുത്തിയ ശേഷം മരുന്നില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായി പരാതി. പെന്റാവലന്റ് വാക്സിനോടൊപ്പമുള്ള ഐപിവി വാക്സിന് എടുക്കാന്‍ തൃക്കോവില്‍വട്ടത്തെ കണ്ണനല്ലൂര്‍ പാലമുക്കില്‍ പ്രവര്‍ത്തിക്കുന്ന പിഎച്ച്സിയില്‍ എത്തിയവരെയാണ് വാക്സിന് ഇല്ലെന്ന് പറഞ്ഞ് തിരികെ വിട്ടതായി പരാതി ഉയരുന്നത്. എല്ലാ ബുധനാഴ്ചകളിലുമാണ് വാക്സിന് പിഎച്ച്സികളില് സാധാരണ എടുക്കുന്നത്.
രണ്ടുവാക്സിനുകളും ഒന്നിച്ചെടുക്കുകയാണ് പതിവ്. എന്നാല്‍ ഐപിവി, പിന്നെ എടുത്താല്‍ മതിയെന്നും പെന്റാവലന്റ് ഇപ്പോള്‍ എടുക്കാമെന്നും അധികൃതര്‍ കുട്ടികളുടെ അമ്മമാരെ അറിയിച്ചെങ്കിലും മിക്കവരും വാക്സിനെടുക്കാതെ തിരികെ പോയി. ഇതേതുടകഴിഞ്ഞദിവസം വാക്സിനെടുക്കാന്‍ കുട്ടികളുമായെത്തിയ 30 അമ്മമാരാണ് തിരികെ പോയത്. തൃക്കോവില്‍വട്ടം പിഎച്ച്സി പല കാര്യങ്ങളിലും നിഷ്ക്രിയമാണെന്ന് പരാതിയുണ്ട്. ഇക്കാര്യത്തില്‍ പഞ്ചാത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അറിയിച്ചു. പലപ്പോഴും ഉച്ചകഴിഞ്ഞ് വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും ആളില്ലത്രെ.അതേസമയം വാക്സിന് പാലത്തറയിലെ ഹെല്‍ത്ത് സെന്ററിലും ഇല്ലെന്ന് അധികൃതര്‍ പറഞ്ഞു. ജില്ലയിലെമ്പാടും സ്ഥിതി സമാനമാണ്. എന്നാല്‍ ഇതെല്ലാം നിഷേധിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
















