പരപ്പനങ്ങാടി: നെടുവയിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമാകുന്നു. കൊളപ്പുറം തറവാട്ടുപറമ്പിലെ ചന്ദനമരങ്ങള്‍ കഴിഞ്ഞ ദിവസം മോഷണം പോയി. നെടുവ യുവജന സംഘം വായനശാലയിലും മോഷണശ്രമമുണ്ടായി. വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് സേഫുകളുടെ ലോക്കും തകര്‍ത്തിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും കൊണ്ടു പോയിട്ടില്ല.
വായനശാലക്ക് തൊട്ടടുത്ത പറമ്പിലെ ചന്ദന മരവും മുറിച്ചിട്ടുണ്ട്. പരപ്പനങ്ങാടി പോലിസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: