മാനന്തവാടി : സംസ്ഥാനത്ത് മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗം കുറക്കുന്നതിന് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് എക്സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്. മാനന്തവാടിയില്‍ ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. നിരോധനം കൊണ്ട് മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം കുറയ്ക്കാന്‍ കഴിയില്ല. കഞ്ചാവിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപഭോഗവും വിപണനവും ബോധവല്‍ക്കരണത്തിലൂടെ മാത്രമെ കുറയ്ക്കാന്‍ കഴിയൂ. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബാറുകള്‍ അടച്ച് പൂട്ടും.
കള്ള് ചെത്തുന്നതിന് ആവശ്യമായ തെങ്ങും പനയുമുള്ളിടത്തേ കള്ള് ഷാപ്പുകള്‍ അനുവദിക്കൂ. ആദിവാസി ഗോത്ര വിഭാഗങ്ങളെ മദ്യ-ലഹരി ഉപയോഗത്തില്‍ നിന്ന് മോചിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വികരിക്കും. എക്സൈസ് ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്നത് ശരിയല്ല. കോളനികളില്‍ ഉദ്യോഗസ്ഥര്‍ മദ്യപിച്ചെത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
നര്‍ക്കോട്ടിക് നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തും. നിലവില്‍ ഒരു കിലോ ഗ്രാമിന് താഴെ ലഹരി വസ്തുക്കള്‍ കൈവശം വെക്കുന്നവര്‍ക്ക് നിഷ്പ്രയാസം ജാമ്യം ലഭിക്കുന്ന സ്ഥിതിയുണ്ട്. നിയമങ്ങളിലെ പോരായ്മകള്‍ പരിഹരിക്കണം. നിലമ്പൂര്‍, ദേവികുളം, താലൂക്കുകളില്‍ ജനമൈത്രി സ്ക്വാഡുകള്‍ ആരംഭിക്കും. ബാറുകള്‍ അടച്ചു പൂട്ടിയത് വിപരീത ഫലമാണുണ്ടാക്കിയത്. ബിയര്‍, വൈന്‍ എന്നിവയുടെ ഉപയോഗം 61 ശതമാനംവര്ദ്ധിച്ചതായും മന്ത്രി പറഞ്ഞു. എക്സൈസ് വകുപ്പിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും കല്‍പ്പറ്റയില്‍ ആസ്ഥാനം ഒരുക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് അറിയിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.എ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പൊന്നിയില്‍ ബാബുവിന്റെ മകള്‍ പി.ടി. പ്രമീതയെ എക്സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് ചടങ്ങില്‍ ആദരിച്ചു.
ഒ.ആര്.കേളു എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. സി. കെ.ശശീന്ദ്രന് എം.എല്‍.എ, മാനന്തവാടി നഗരസഭാചെയര്‍മാന്‍ വി.ആര് പ്രവീജ്, ജില്ലാ പഞ്ചായത്തംഗം എ.എന്‍.പ്രഭാകരന്, കൗണ്‍സിലര്‍ സ്വപ്ന ബിജു, മാനന്തവാടി നഗരസഭാ ആരോഗ്യസ്റ്റാന്റിങ്കമ്മിറ്റി ചെയര്മാന് കടവത്ത് മുഹമ്മദ്, സി.ഭാസ്കരന്, അച്ചപ്പന്‍ കുറ്റിയോട്ടില്‍, മായന്‍ മുതിര, അനില്‍മാസ്റ്റര്‍, കെ.ഷാജി, പി.വി.എസ് മൂസ, ജി.കെ.മാധവന് തുടങ്ങിയവര്‍ സംസാരിച്ചു. ഉത്തരമേഖലാജോയിന്റ് എക്സൈസ്കമ്മീഷണര്‍ പി. വി.മുരളി കുമാര്‍ സ്വാഗതവും വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.എസ് സുരേഷ് നന്ദിയും പറഞ്ഞു.ഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: