കൊളത്തൂര്‍: അങ്ങാടിപ്പുറം കൊളത്തൂര്‍ റോഡില്‍ സ്വകാര്യ മെഡിക്കല്‍ കോളേജിന് സമീപം മാലിന്യം കൂട്ടിയിട്ട നിലയില്‍. ചാക്കുകളില്‍ നിറച്ച മാലിന്യം രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ നിറച്ച് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പുറം തള്ളിയിരിക്കുന്നത്.
മൂന്നില്‍ കൂടുതലോളം ലോഡ് മാലിന്യം ഇവിടെ പുറംതള്ളിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയില്‍ മാലിന്യ ചാക്കുകളെല്ലാം നനഞ്ഞൊലിച്ച് ഒഴുകി പല ചാക്കുകളും കീറി മുറിഞ്ഞതോടെ പുഴു അരിച്ച അവസ്ഥയിലാണ്. നൂറു കണക്കിന് വാഹനയാത്രികര്‍ കടന്നു പോകുന്ന റോഡിന്റെ പത്ത് മീറ്ററോളം അരികിലായായിട്ടാണ് മാലിന്യം തള്ളിയിരിക്കുന്നത്. അപകട വളവും, താഴ്ച്ചയേറിയ പ്രദേശവുമായതിനാലും യാത്രികര്‍ ആരും തന്നെ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്ത സ്ഥലമാണിത്. മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യങ്ങളില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇത്തരം മാലിന്യം പുറം തള്ളുന്നവര്‍ക്കെതിരെ അധികാരികള്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: