അരീക്കോട്: പ്ലസ് വണ്ണിന് എസ്സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായി നല്‍കേണ്ട സീറ്റുകള്‍ നല്‍കാതെ ചില സ്കൂളുകള്‍ സംവരണ സീറ്റുകള്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി ഏറനാട് മണ്ഡലം കമ്മറ്റി ആരോപിച്ചു.
സംവരണ സീറ്റുകള്‍ മറ്റ് കുട്ടികള്‍ക്ക് നല്കുന്ന നടപടി നിര്‍ത്തിവക്കണമെന്നും അര്‍ഹതപ്പെട്ട മുഴുവന്‍ എസ്സി, എസ്ടി കുട്ടികള്‍ക്കും സീറ്റ് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലംപ്രസിഡന്റ് പി.സോമസുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി മെമ്പര്‍ ടി.സോമന്, എസ്സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ആര്.ശങ്കരന്, ടി.വിശ്വനാഥന്, എം.ടി.നാരായണന്, എന്നിവര്‍ സംസാരിച്ചു. കെ.രാജന് സ്വാഗതവും പി. സുകുമാരന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: