കാസര്‍കോട്: ജലനിധി പദ്ധതിക്കു കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ സ്വച്ഛ്ഭാരത് മിഷന്റെ സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ഗാര്‍ഹിക ശൗചാലയ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ധനസഹായം നല്കുന്നു. ഒക്ടോബര്‍ രണ്ടിന് മുമ്പായി ജലനിധി ഗ്രാമപഞ്ചായത്തുകള്‍ സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമപഞ്ചായത്തുകളായി പ്രഖ്യാപിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. കക്കൂസുകള്‍ ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. ഇതിനായി ഗ്രാമപഞ്ചായത്ത് അംഗീകരിച്ച കുടുംബങ്ങള്‍ ധനസഹായം ലഭിക്കുന്നതിന് ജലനിധി ഓഫീസിലോ സഹായ സംഘടനാ ഓഫീസിലോ അപേക്ഷ നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: