കാഞ്ഞങ്ങാട്: ചിത്താരി കടപ്പുറം ഉള്‍പ്പെടെ കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷ മായി. പല വീടുകളും അപകടഭീഷണിയിലാണ്. പലയിടത്തും തെങ്ങുകള്‍ കടലെടുത്തു. വീടുകള്‍ ഏതുനേരത്തും കടലെടുക്കുന്ന സ്ഥി തിയിലാണുള്ളത്. ശക്തിയായ തിരമാലകളില്‍പ്പെട്ട് സംരക്ഷണ ഭിത്തികള്‍ ഇളകി വീണതും കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മത്സ്യബന്ധന മേഖലയെയും ഇതു കാര്യമായി ബാധിച്ചുകഴിഞ്ഞു. ഇരുപതോളം വീടുകള്‍ ഭീഷണിയിലാണ്. സമീപത്തെ ജലാശയങ്ങളില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. ചിത്താരി കടപ്പുറത്തെ സരോജിനിയുടെ വീട് ഏതു നിമിഷവും കടല്‍ എടുക്കുമെന്ന അവസ്ഥയിലാണ്. ഏതാനും മീറ്ററുകള്‍ കടലേറ്റമുണ്ടായാല്‍ വീട് നിലംപൊത്തും. കൂടാതെ ശശി, പുഷ്കരന്, ദാമോദരന്‍, കുട്ട്യന്‍, കാര്‍ത്യായനി, ശാന്ത, രാജന്, അംബിക, സുനില്‍കുമാര്‍, അശോകന് എന്നിവരുടെ വീടുകളും അപകടഭീഷണിയിലാണ്. പറമ്പിലെ തെങ്ങുകളും കടലെടുത്തു. കടല്‍ ക്ഷോഭത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ നല്‍കാനുളള നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഇ.കൃഷ്ണന് ആവശ്യപ്പെട്ടു. നേതാക്കളായ എസ്.കെ.കുട്ടന്, രവീന്ദ്രന് മാവുങ്കാല്‍, എ.കെ.സുരേഷ്, കെ.ബാലകഷ്ണന്‍ തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: