കാഞ്ഞങ്ങാട്: ഹൈദരാബാദില്‍ ജൂലൈ 11 മുതല്‍ നടക്കുന്ന ശുചിത്വമിഷന് ദേശീയ കാമ്പയിനിലേക്ക് കാഞ്ഞങ്ങാട് നഗരസഭക്ക് ക്ഷണം. ആദ്യമായാണ് ശുചിത്വമിഷന് ദേശീയ കാമ്പയിനില്‍ സംബന്ധിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭക്ക് ക്ഷണം ലഭിക്കുന്നത്. ഇന്നലെ നഗരസഭ ചേംബറില്‍ വിളിച്ച പത്രസമ്മേളനത്തില്‍ ചെര്‍മാന്‍ വി.വി.രമേശന് വ്യക്തമാക്കി. ശുചിത്വമിഷന് ശുചീകരണത്തിന് കേരളത്തില്‍ നടപ്പിലാക്കുന്ന മോഡലിന്റെ ആദ്യ പ്ലാന്റ് നടപ്പിലാക്കുക കാഞ്ഞങ്ങാട് നഗരസഭയിലായിരിക്കും. ഇതിനായി രണ്ടംഗ സംഘം അടുത്ത ദിവസങ്ങളില്‍ നഗരം സന്ദര്‍ശിക്കും.
നഗരത്തിലെ ശുചിത്വമില്ലാതാക്കാന് ചിലര്‍ ബോധപൂര്‍വ്വമായി ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ചെയര്മാന് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കുശാല്‍ നഗറില്‍ മാലിന്യം തള്ളാനെത്തിയ യുവനേതാവിനെ നാട്ടുകാര്‍ പിടികൂടിയിരുന്നു. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ചെയര്മാന് പറഞ്ഞു. ഇലക്ട്രോണിക് മാലിന്യങ്ങള്‍ വാര്‍ഡ് തലത്തില്‍ ശേഖരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നഗരസഭയിലെ കച്ചവട സ്ഥാപനങ്ങള്‍ ക്വാര്‍ട്ടേര്‍സ്, വീടുകള്‍ എന്നിവടങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഖരമാലിന്യങ്ങള്‍ യഥാവിധി സംസ്കരിക്കാതെ പൊതുസ്ഥലങ്ങളിലും, ഓവുചാലുകളിലും നിക്ഷേപിക്കുന്നതായി ആരോഗ്യവിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സീകരിക്കുമെന്നും, ഇത്തരം കച്ചവടസ്ഥാപനങ്ങള്‍ പൂട്ടി സീല്‍ ചെയ്യുമെന്നും നഗരസഭ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. രാത്രികാല പരിശോധനകള്‍ ശക്തമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: