പരവനടുക്കം: മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചിട്ട ചന്ദ്രഗിരി സംസ്ഥാന പാത ബലം പ്രയോഗിച്ച് തുറക്കുമെന്ന മുസ്ലീം ലീഗിന്റെ പ്രസ്ഥാവന അപഹാസ്യപരമാണെന്ന് യുവമോര്‍ച്ച ആരോപിച്ചു.
കെ.എസ്.ടി.പി അധികൃതര്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കാതെയുള്ള റോഡ് നിര്‍മ്മാണം മൂലം ശക്തമായ മണ്ണിടിച്ചിലില്‍ പ്രദേശവാസിയായ രാമകൃഷ്ണന്റെ വീടിനും, സ്വത്തിനും നാശനഷ്ടം സംഭവിച്ചിരുന്നു. മാത്രമല്ല സുകുമാരന്റേതടക്കുള്ള നിരവധി വീടുകള്‍ എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. നഷ്ടപ്പെട്ട സ്ഥലം ഏറ്റെടുത്ത് കൊണ്ട് നഷ്ടപരിഹാരം നല്‍കുമെന്നും, റോഡിന്റെ വശങ്ങളിലുള്ള കോണ്‍ക്രിറ്റ് ഭിത്തിയുടെ നിര്‍മ്മാണം 10 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നും ജില്ല കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ ദിവസങ്ങള്‍ അനവധി കഴിഞ്ഞിട്ടും വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്ത ഈ സാഹചര്യത്തില്‍ റോഡ് തുറക്കുകയാണെങ്കില്‍ മണ്ണിടിച്ചില്‍ തുടര്‍ന്നും ഉണ്ടാവും. ചെമ്മനാട് സ്കൂളിലെ വിദ്യാര്‍ത്ഥികളടക്കം നിരവധിയാളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. ഉദ്ഘാടനം ചെയ്യാതെ പാര്‍ശ്വഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാകാതെയുള്ള ഗതാഗതത്തിന് അവസരം കൊടുക്കുകയാണെങ്കില്‍ അത് വന്‍ ദുരന്തത്തിനുള്ള വഴിയൊരുക്കും. ഈ കാരണങ്ങള്‍ മനസ്സിലാക്കാതെ സ്വകാര്യ വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിന് വേണ്ടി റോഡ് ബലം പ്രയോഗിച്ച് തുറക്കണമെന്ന് പറയുന്ന പ്രസ്ഥാവന ലീഗ് നേതാക്കള്‍ പുന:പരിശോധിക്കണം. ജീവനും. സ്വത്തിനും ഭിഷണി നേരിടുന്നവര്‍ക്ക് വേണ്ടി സമരം ചെയ്യണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യുവമോര്‍ച്ച അറിയിച്ചു.
അല്ലാതെ ബലം പ്രയോഗിച്ച് നാട്ടുകാരുടെ സമരത്തെ അടിച്ചമര്‍ത്താനാണ് ലീഗ് ശ്രമിക്കുന്നതെങ്കില്‍ യുവമോര്‍ച്ച കൈയ്യും കെട്ടി നോക്കി ഇരിക്കില്ലെന്നും ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍, സുബിഷ് താനം പുരക്കാല്, ശരത്ത് തുടങ്ങിയവര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: