തൃശൂര്‍: കല്യാണ്‍ സില്‍ക്സിന്റെ വമ്പന്‍ സെയിലിന് കേരളം ഒരുങ്ങി. ഒറിജിനല്‍ ആടി സെയില്‍ എന്ന പേരില്‍ 2016 ലെ ഏറ്റവും വലിയ വസ്ത്രമഹോത്സവത്തിനാണ് കല്യാണ്‍ സില്‍ക്സ് ഷോറൂമുകളില്‍ തുടക്കമായത്.
ഭാരതത്തിലെ പ്രമുഖ മില്ലുകളാണ് ആടിമാസവില്പ്പനയ്ക്കായി കല്യാണ്‍ സില്‍ക്സിന് വേണ്ടി വസ്ത്രശ്രേണികള്‍ നല്‍കുന്നത്. അവര്‍ കല്യാണിനു നല്കുന്ന കിഴിവ് കല്യാണ്‍ സില്‍ക്സ് ഉപഭോക്താക്കള്‍ക്ക് അതേപോലെ കൈമാറുകയാണ്.
10 മുതല്‍ 50 ശതമാനംവരെ കിഴിവിലാണ് ഇവ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. മെന്സ്വെയര്, ലേഡീസ് വെയര്‍, കിഡ്സ് വെയര്‍, സാരി ഹോം, ഫര്‍ണീഷിങ്, എത്തനിക് വെയര്‍, പാര്‍ട്ടിവെയര്‍, വെസ്റ്റേണ്‍ വെയര്‍, റെഡിമെയ്ഡ് ചുരിദാര്‍, റെഡി- ടു- സ്റ്റിച്ച് ചുരിദാര്‍സ്, ചുരിദാര്‍ മെറ്റീരിയല്‍സ്, കുര്‍ത്തി, സല്‍വാര്‍സ് എന്നിവയിലെ വലിയ കളക്ഷനുകളാണ് വിവിധ ഷോറൂമുകളില്‍ അണിനിരക്കുന്നത്.
”ഈ സെയിലിലൂടെ വിപണിയിലെത്തുന്ന പല ശ്രേണികളും ഭാരതത്തില്‍ തന്നെ ആദ്യമായാണ് അവതരിപ്പിക്കുന്നത്. പേരുകേട്ട മില്ലുകള്‍ കല്യാണ്‍ സില്‍ക്സിന് കൈമാറുന്ന ആടിമാസ ഡിസ്കൗണ്ടുകള്‍ ഉപഭോക്താവിന് അകാശപ്പെട്ടതാണെന്ന വിശ്വാസമാണ് ഇത്രയും കുറഞ്ഞ വിലയില്‍ വസ്ത്രോല്പ്പന്നങ്ങള് ഉപഭോക്താവിന്റെ കൈകളിലെത്തിക്കുവാന്‍ ഞങ്ങള്‍ക്ക് ശക്തിപകരുന്നതെന്ന് കല്യാണ്‍ സില്‍ക്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: