കൊണ്ടോട്ടി: ദേശീയപാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വന്മരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കൊട്ടുക്കര പൊയിന്ക്കാവ് ക്ഷേത്രത്തിന് സമീപം ദേശീയപാതയിലേക്ക് ചാഞ്ഞു നില്ക്കുന്ന മരമാണ് വന്മരം യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വന്‍ ഭീഷണിയാകുന്നത്. വനംവകുപ്പും ദേശീയപാത അതോററ്റിയും മുറിച്ച് മാറ്റന്‍ ഉത്തരവുനല്കിയിട്ടും അത് നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.
മരത്തിന്റെ അടിഭാഗം ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. വേരുകള്‍ അഴ്ന്നിറങ്ങി ക്ഷേത്ര മതിലുകള്‍ തകര്‍ന്നു. കൊട്ടുക്കര ഹയര്‍സെക്കണ്ടറി സ്കൂളിലേക്കും ഗവ.എല്‍പി സ്കൂളിലേക്കും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ദിവസേന കാല്‍നടയായി ഈ മരത്തിന് ചുവട്ടിലൂടെ പോകുന്നുണ്ട്. കാലവര്‍ഷം ശക്തിപ്രാപിച്ചിട്ടും മരത്തിന്റെ അപകടാവസ്ഥ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: