കരുവാരക്കുണ്ട്: കാട്ടന കൃഷി നാശം വിതച്ച കര്‍ഷകര്‍ക്ക് ഒരു വര്‍ഷമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ നൂറു കണക്കിന് കര്‍ഷക്കരാണ് അപേക്ഷ നല്‍കി നഷ്ടപരിഹാരത്തിന് കാത്തു നില്‍ക്കുന്നത്.
പറയന്‍മേട് വനമേഖലയോട് ചേര്‍ന്നുളള പനഞ്ചോല, പാന്ത്ര, കല്‍ക്കുണ്ട് തുടങ്ങി മേഖലയിലെ കര്‍ഷകരാണ് ഒരു വര്‍ഷമായിട്ടും നഷ്ട പരിഹാരം കിട്ടാത്തതിനാല്‍ പ്രയാസത്തിലായിരിക്കുന്നത്.
കാട്ടാന മൂലം കൃഷി നാശം സംഭവിച്ചാല്‍ ഫോറസ്റ്റ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് മാസങ്ങള്‍ക്കുളളില്‍ നാശനഷ്ടം നല്‍കണമെന്നാന്ന് വ്യവസ്ഥ.
















