കടമ്പഴിപ്പുറം: ദീര്‍ഘകാലം ശ്രീരാമകൃഷ്ണമിഷന് പുറനാട്ടുകര ആശ്രമത്തിന്റെ മഠാധിപതിയും ശതാബ്ദി ആഘോഷിക്കുന്ന പ്രബുദ്ധകേരളം ആധ്യാത്മിക മാസികയുടെ പത്രാധിപരുമായിരുന്ന സ്വാമി മൃഡാനന്ദയുടെ ജന്മശതാബ്ദി ആഘോഷിക്കുന്നു. ഒരു വര്‍ഷം നീളുന്ന ആഘോഷം അദ്ദേഹത്തിന്റെ ജന്മനാടായ കടമ്പഴിപ്പുറത്ത് ആരംഭിക്കാനാണ് പരിപാടി. ജില്ലാതലത്തില്‍ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതികളുടെയും സന്യാസിമാരുടെയും സംഗമം ഉള്‍പ്പെടെയുള്ളവ സംഘടിപ്പിക്കും.
ആത്മീയമേഖലയ്ക്ക് പുറമെ പത്രപ്രവര്‍ത്തനം, സാഹിത്യം, തത്വചിന്ത, സാഹിത്യരംഗത്തും സംഭാവന നല്കിയ സ്വാമിയുടെ ജീവിതത്തിന്റെ ഒരോ ഘട്ടവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വിധത്തിലാണ് പരിപാടി തയാറാക്കുന്നത്. സംസ്ഥാന സാഹിത്യഅക്കാദമി പുരസ്കാരജേതാവ് കൂടിയാണു മൃഡാനന്ദ. അദ്ദേഹത്തിന്റെ കൃതികളുടെയം സന്ദേശങ്ങളുടെയും പ്രചാരണത്തിനു പുറമേ സ്മരണയ്ക്കായി സാമൂഹികക്ഷേമ പരിപാടികളും നടപ്പാക്കും.
സംസ്ഥാനത്തെ മുഴുവന്‍ സന്യാസിമഠങ്ങള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയുടെ പങ്കാളിത്തമുണ്ടാകും. ജൂലൈ 27 മുതല്‍ അടുത്തവര്‍ഷം ജൂലൈവരെ നീളുന്നതാണ് ആഘോഷമെന്ന് സംഘാടനത്തിനു നേതൃത്വം നല്കുന്ന എം.ഹരികൃഷ്ണന്, കെ.രജിത് കൃഷ്ണ എന്നിവര്‍ അറിയിച്ചു. സ്വാഗതസംഘ രൂപീകണം അടുത്തമാസം ആറിന് 10 മണിക്ക് കടമ്പഴിപ്പുറം റജിസ്ട്രാര്‍ ഓഫിസിനുസമീപത്തെ സരസ്വതി വിദ്യാലയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍– 9446497630,9447188338.
പ്രതികരിക്കാൻ ഇവിടെ എഴുതുക: