ആലത്തൂര്‍ : ടൗണില്‍ ശങ്കതീര്‍ക്കാന്‍ ഒരു ഇടമില്ലാതെ ശങ്കിച്ചു നില്‍ക്കുകയാണ് ആലത്തൂരിലെത്തുന്നയാത്രക്കാര്. നല്ലൊരുശുചിമുറിയില്ലാത്തതാണ് ആലത്തൂരെത്തുന്ന യാത്രക്കാരെ വലയ്ക്കുന്നത്.
1989ല്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് വി.സി.രാമന് പുതിയ ബസ്സ്സ്റ്റാന്റില്‍ സ്ഥാപിച്ച ശുചിമുറിയാണ് നഗരത്തില്‍ ആകെയുള്ളത്. വേറെ നിവര്‍ത്തിയില്ലാത്തതുകൊണ്ട് ഏറെ വൃത്തിഹീനമായികിടക്കുന്ന ശുചിമുറി ഉപയോഗിക്കുകയല്ലാതെ വേറെ വഴിയില്ല.
വര്‍ഷങ്ങളായി കഴുകിയിട്ടില്ല ,വാതിലുകള്‍ പലതും പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ്. കൈ കഴുകുന്നതിന് സ്ഥാപിച്ചിട്ടുള്ള പൈപ്പിലും,വാഷ്ബേസിനിലും മുറുക്കി തുപ്പിയും സിഗരറ്റ,് തീപ്പെട്ടി,മദ്യകുപ്പി എന്നിവയടക്കം ധാരാളം മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുകയാണ്. കൂടാതെ വലിയൊരു ചാക്കിലും ഒരുപൊട്ടിയ ബക്കറ്റിലും ധാരാളം മാലിന്യം നിക്ഷേപിച്ച നിലയില്‍ ശുചിമുറിക്കകത്ത് കാണാനാകും.
വൃത്തിമാത്രമല്ല വേണ്ടത്ര സൗകര്യങ്ങളും ശുചിമുറിക്കകത്തില്ല. നിരവധി കപ്പുകളുണ്ടെങ്കിലും മൂത്രപ്പുരക്കകത്ത് ആകെയുള്ളത് ഒരു പൈപ്പാണ്. മഴ കനത്തതോടുകൂടി പ്രദേശത്തുകൂടി പോവാന്‍ കഴിയാത്ത അവസ്ഥയാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ അടച്ചുറപ്പില്ലാത്ത ശുചിമുറി അത്യാവശ്യഘട്ടങ്ങളില്പ്പോലും ഉപയോഗിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ശുചുമുറിയുടെ ശോചനീയാവസ്ഥ മൂലം ആളുകളില്‍ മാരക രോഗം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ശുചീകരണ പ്രവര്‍ത്തനം നടത്താത്ത പഞ്ചായത്ത് ശങ്കതീര്‍ക്കാന്‍ വരുന്നവരില്‍ നിന്നും യാതൊരു ശങ്കയുമില്ലാതെ പണപ്പിരിവ് നടത്തുന്നുമുണ്ട്. തൊട്ടടുത്ത വടക്കഞ്ചേരിയില്‍ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഇടോയ്ലറ്റ് വരെ വന്നിട്ടും ആലത്തൂര്‍ എന്ന ചരിത്രപ്രസിദ്ധമായ നഗരത്തില്‍ നല്ലൊരു ശുചിമുറിപോലും ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: