കാസര്‍കോട്: ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് തൊഴില്‍ രഹിതരാവുന്ന മത്സ്യബന്ധന യന്ത്രവല്‍കൃത ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ഹാര്‍ബറിലെ അനുബന്ധത്തൊഴിലാളികള്‍ക്കും പീലിങ്ങ് തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്കുന്നു. അര്‍ഹരായ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ സഹിതം നിശ്ചിതഫോറത്തില്‍ ബോട്ടുടമ അപേക്ഷ സമര്‍പ്പിക്കണം. ബോട്ടിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, മത്സ്യത്തൊഴിലാളി പാസ്ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ജൂലൈ എട്ടിനുളളില് അപേക്ഷ നല്‍കണം. മുന്‍ വര്‍ഷം സൗജന്യ റേഷന്‍ അപേക്ഷ സമര്‍പ്പിച്ച മത്സ്യത്തൊഴിലാളികള്‍ ഈ വര്‍ഷം പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. അപേക്ഷ കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും കാസര്‍കോട്, കസബ, ചെറുവത്തൂര്‍ മത്സ്യഭവനുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 202537.
പ്രതികരിക്കാൻ ഇവിടെ എഴുതുക: