കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ ഡിവിഷന്റെ പരിധിയില്‍ വരുന്ന ഉദുമ, ചെമ്മനാട്, പളളിക്കര പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് പഞ്ചായത്തുകളില്‍ മുഴുവനായും മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാണ്. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയോ പുതിയ പ്രവര്‍ത്തികള്‍ ആരംഭിക്കുകയോ പാടില്ല. തുടങ്ങിയ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസ്സമില്ല. നേരത്തെ അംഗീകരിച്ചിട്ടുളള വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും പെരുമാറ്റച്ചട്ടം തടസ്സമല്ല. എന്നാല്‍ പുതിയ പ്രഖ്യാപനങ്ങളൊന്നും നടത്തരുതെന്ന് കളക്ടര്‍ അറിയിച്ചു. ജൂലൈ ഒന്ന് വരെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കാം. ഉപതെരഞ്ഞെടുപ്പിന് പോളിംഗ് സാമഗ്രികളുടെ വിതരണം, സ്വീകരണ കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രം എന്നിവ തീരുമാനിക്കുന്നതിന് എ ഡിഎം കെ അംബുജാക്ഷന്റെ നേതൃത്വത്തില്‍ ഉപസമിതിയെ നിയമിച്ചു. 72 പോളിംഗ് സ്റ്റേഷനുകളാണ് ഉദുമ ഡിവിഷന് പരിധിയിലുളളത്. ജൂലൈ 28 നാണ് വോട്ടെടുപ്പ്. ജൂലൈ നാലിന് തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിക്കും.ജൂലൈ 11 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.12 ന് സൂക്ഷ്മ പരിശോധന നടക്കും. ജൂലൈ 28 നാണ് തെരഞ്ഞെടുപ്പ്. 29 ന് രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണും. ചെമ്മനാട് പഞ്ചായത്ത് ഏഴ് വാര്‍ഡുകളിലായി 11,550 വോട്ടര്‍മാരും പളളിക്കരയില്‍ എട്ട് വാര്‍ഡുകളിലായി 12,584 വോട്ടര്‍മാരും ഉദുമ പഞ്ചായത്തില്‍ 21 വാര്‍ഡുകളിലായി 27,501 വോട്ടര്‍മാരുമുള്‍പ്പെടെ 36 പഞ്ചായത്ത് വാര്‍ഡുകളിലായി 72 ബൂത്തുകളില്‍ 51.635 വോട്ടര്‍മാരാണ് ഉദുമ ഡിവിഷനിലുളളത്. ഇതില്‍ 24,418 പേര് പുരുഷന്മാരും 27,227 സ്ത്രീകളുമാണ്.
യോഗത്തില്‍ എ ഡി എം കെ അംബുജാക്ഷന്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ആര് പി മഹാദേവകുമാര്‍, എന്‍ ഐ സി ജില്ലാ ഓഫീസര്‍ വി എസ് അനില്‍, പളളിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി വിജയഭാനു, ഉദുമ, ചെമ്മനാട് പഞ്ചായത്തുകളുടെ സെക്രട്ടറിമാരുടെ ചുമതല വഹിക്കുന്ന എം സുരേന്ദ്രന്, കെ ലക്ഷ്മണന് എന്നിവരും ഇലക്ഷന് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ വി രാജന്, പി ജനാര്ദ്ദനന്, പി പ്രവീണ്‍കുമാര്‍, ടി സജീഷ്, കെ മോഹനന്, ജില്ലാ പഞ്ചായത്ത് ഓഫീസിലെ എം എ സൈറ, എം ഹരികൃഷ്ണന്, കെ അനില്‍കുമാര്‍ മേനോന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: