രാജപുരം: കൊട്ടോടി പുഴ കരകവിഞ്ഞ് ഒഴുകിയതോടെ ഒന്നര ഏക്കര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായി. പാറക്കടവ് അമ്പൂഞ്ഞി, പാറക്കടവ് നാരായണന്, പാലപ്പുഴ ഗോപാലന് അചാരി എന്നിവരുടെ കൃഷിഭൂമിയാണ് ശക്തമായ മഴയില്‍ ഒലിച്ച് പോയത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
നുറോളം വാഴ, അന്‍പത് കമുക്, പത്തോളം തെങ്ങ് എന്നിവ പുഴയെടുത്തു. പുഴയോരത്തെ കൃഷിയിടം നാല് മീറ്റര്‍ ആഴത്തില്‍ ഒലിച്ച് പോയി. കോടോം ബേളൂര്‍ പഞ്ചായത്ത് പദ്ധതിയായ സാര്‍ക്ക് കുടിവെള്ള പദ്ധതിക്ക് വേണ്ടിയൊരുക്കിയ തടയണക്കിരുവശവുമുള്ള കൃഷിഭൂമിയാണ് പുഴയെടുത്തത്. മരവും മാലിന്യങ്ങളും ഒഴുകി നിറഞ്ഞതോടെ വെള്ളം ഇരു വശങ്ങളിലേയും കൃഷിയിടങ്ങളിലേക്ക് കയറാന്‍ തുടങ്ങിയത്. പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ തടയണയ്ക്ക് വെള്ളം ഒഴുകിപോകാന്‍ ആവശ്യത്തിന് ഷട്ടര്‍ പിടിപ്പിക്കാത്തതാണ് ഒഴുക്കിനെ തടഞ്ഞ് കൃഷിയിടത്തിലേക്ക് വെള്ളം കയറാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. നിലവില്‍ സ്ഥാപിച്ച ഷട്ടറുകളാകട്ടെ ഉപയോഗപ്രദവുമല്ല. കഴിഞ്ഞ വര്‍ഷവും ഈ ഭാഗത്ത് വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. പുഴയോരത്തെ കൃഷിഭൂമിയെ സംരക്ഷിക്കാന്‍ ഇരു കരകളിലുമായി നുറ് മീറ്റര്‍ നീളത്തില്‍ സംരക്ഷണ ഭിത്തി തീര്‍ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: