മഞ്ചേരി: ജനങ്ങളിലേക്ക് പ്രചാരണ ദൗത്യവുമായി മഞ്ചേരിയിലെ ബിഎംഎസ് ഓട്ടോറിക്ഷ തൊഴിലാളികള്‍ രംഗത്ത്.
ജന്മഭൂമിയുടെ പരസ്യമുള്ള സൈഡ്കര്ട്ടണ് ഓട്ടോറിക്ഷകളില്‍ സ്ഥാപിച്ചായിരുന്നു പ്രചാരണം. സൈഡ് കര്ട്ടന് വിതരണോദ്ഘാടനം മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.ജി.ഉപേന്ദ്രന് ബിഎംഎസ് മുന്‍ ജില്ലാ പ്രസിഡന്റ് ഒ.രാജഗോപാലിന് നല്കി നിര്‍വഹിച്ചു. ജന്മഭൂമി വികസന സമിതി ചെയര്മാന് പി.കെ.വിജയന് മാസ്റ്റര്‍, ഫീല്‍ഡ് ഓര്‍ഗനൈസര്‍ കെ.എന്‍.രാജീഷ്, ഫെറ്റോ ജില്ലാ പ്രസിഡന്റ് എ.വി.ഹരീഷ്, ബിഎംഎസ് പ്രവര്‍ത്തകരായ സനീഷ്, ഗോപിപ്രസാദ്, അരവിന്ദാക്ഷന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: