പെരിന്തല്‍മണ്ണ: ജില്ലയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ഗൗരവമായ നടപടികളുണ്ടാകണമെന്നും മഹിളാമോര്‍ച്ചാ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിയുടെ ചിത്രം വികൃതമാക്കിയ സാമൂഹ്യദ്രോഹികളെ എത്രയും വേഗം പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും അതിലൂടെ ഭക്തരുടെ മനസ്സിലുണ്ടായ മനോവിഷമം മാറ്റണമെന്നും മഹിളാമോര്‍ച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഓമന കൃഷ്ണന്‍കുട്ടി, സെക്രട്ടറി ഷീബ ഉണ്ണികൃഷ്ണന്, എന്നിവര്‍ ക്ഷേത്രത്തില്‍ നേരിട്ടെത്തി ദേവസ്വം മാനേജരുമായി സംസാരിച്ചു. ഇത്തരം നീജപ്രവര്ത്തനങ്ങള് മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് നേതാക്കള്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: