കാസര്‍കോട്: അന്തരിച്ച നാടകാചാര്യന് കാവാലം നാരായണപ്പണിക്കരെ തപസ്യ കലാസാഹിത്യ വേദി ജില്ലാ കമ്മറ്റി അനുസ്മരിച്ചു. നാടകത്തിലൂടെ ഭാരതീയത കണ്ടെത്താനും, ഭാരതത്തിന്റെ തനതു കലാരൂപത്തെ നാടകത്തിലേക്ക് ആവിഷ്കരിച്ച് ഭാരതീയതയെ വേദിയിലേക്കെത്തിച്ച മഹാനായിരുന്നു കാവാലം നാരായണപ്പണിക്കരെന്ന് തപസ്യ ജില്ലാ സെക്രട്ടറിയും നാടക നടനുമായ രാജന് മുളിയാര്‍ അനുസ്മരിച്ചു. സംസ്കൃതമായതെന്തും വര്‍ഗ്ഗീയമായി കാണുന്ന ഈ കാലഘട്ടത്തില്‍ മലയാളത്തിന്റെ മഹാനടനുമായി സഹകരിച്ച് കര്‍ണ്ണഭാരം എന്ന സംസ്കൃത നാടകം രംഗത്തെത്തിച്ചത് സംസ്കൃത ഭാഷയോട് അദ്ദേഹത്തിനുള്ള ഭക്തിയും സ്നേഹവും വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുസ്മരണ യോഗത്തില്‍ സംസ്ഥാന സമിതി അംഗം സുകുമാരന്‍ പെരിയച്ചൂര്‍, ജില്ലാ സംഘടനാ സെക്രട്ടറി രാജേഷ് പുതിയകണ്ടം, ജില്ലാ ട്രഷറര്‍ കെ.സി.മേലത്ത്, കെ.രവീന്ദ്രന്, ജില്ലാ വര്‍ക്കിങ്ങ് പ്രസിഡന്റ് പ്രൊഫ.പി.വി.രാജീവന്, എം.ചന്ദ്രശേഖരന് എന്നിവര്‍ ആദരാഞ്ജലികളര്‍പ്പിച്ച് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: