കിണറ്റിലെ കുഞ്ഞോളങ്ങളും സമുദ്രത്തിലെ
അതിഭീകരമായ തിരമാലകളും അത്ഭുതത്തോടെ
നോക്കികാണുവാനും ആസ്വദിക്കുവാനും പഠിക്കുക..
നാം സൃഷ്ടിക്കാത്ത ഈ ജലസമ്പത്തിന്റെ ഒരു
തുള്ളിപോലും പാഴാക്കാനോ മലിനമാക്കാനോ
നമുക്കൊരവകാശവുമില്ല.
നമ്മുടെ വീടുകളിലെ കിണറുകളും കുളങ്ങളും
സംരക്ഷിക്കുക.
കോരിയെടുക്കുമ്പോഴും ടാപ്പുതുറക്കുമ്പോഴും
ആവശ്യത്തിന് മാത്രം ജലം ഉപയോഗിക്കുക. ഉപയോഗശേഷം ടാപ്പുകള്‍ അടച്ചു എന്ന ഉറപ്പുവരുത്തുക.
ചെറിയപാത്രങ്ങള്‍ ആദ്യവും വലിയ പാത്രങ്ങള്‍ അവസാനവും കഴുകുക.
തൊടികളില്‍ ചെറിയ കുഴികളെടുത്ത് മഴവെള്ളം പരമാവധി മണ്ണിലേയ്‌ക്ക് ഇറങ്ങാന്‍ അനുവദിക്കുക.
മഴവെള്ളം കളയാതെ പാത്രം കഴുകുന്നതിനും
വാഹനങ്ങള്‍ കഴുകുവാനും വസ്ത്രം അലക്കുവാനും ഉപയോഗിക്കുക.
കഴുകുവാനുപയോഗിക്കുന്നവെള്ളം ഉപയോഗശേഷം ചെടികള്‍നനയ്‌ക്കുവാന്‍ ഉപയോഗിക്കുക.
പറമ്പിലെ വെള്ളം ഒരുകാരണവശാലും
റോഡിലേയ്‌ക്ക് ഒഴുക്കിവിടരുത്.
















