താനൂര്‍: ജനാധിപത്യ ധ്വംസനത്തിനെതിരെ പോരാടിയ, ഭരണകൂട ഭീകരതക്കെതിരെ സമരം ചെയ്ത അടിയന്തിരാവസ്ഥയുടെ ഇരകള്‍ രണ്ടാം സ്വാതന്ത്ര്യസമര സേനാനികളാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ. എന്‍.രാധാകൃഷ്ണന്.
അടിയന്തിരാവസ്ഥയുടെ 41-ാം വര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ബിജെപി ദേശീയസമിതിയംഗം കെ.ജനചന്ദ്രന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
അസോസിയേഷന് ഓഫ് എമര്‍ജന്‍സി വിക്ടിംസിന്റെ ജനറല്‍ സെര്രട്ടറി എ.ആര്.മോഹനന് മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ.ദാമോദരന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന്, ബിജെപി മേഖല ജനറല്‍ സെക്രട്ടറി കെ.നാരായണന് മാസ്റ്റര്‍ സംസാരിച്ചു.ടി.വി.വേലായുധന് സ്വാഗതവും കെ.അറുമുഖന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: