പുനലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പുനലൂര്‍ പോലീസിന്റെ പിടിയിലായി.
കുളത്തുപ്പുഴ വലിയേല അഫ്‌സല്‍ മന്‍സിലില്‍ ഫസലുദ്ദീന്‍ (50), ഭാര്യ ഷൈജാനത്ത് ബീഗം(47), കരവാളൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ ബേബിയമ്മ(46) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കുളത്തുപ്പുഴ വലിയേല സ്വദേശി രാജേഷ്(35) ഒളിവിലാണ്.
ബേബിയമ്മയുടെ ഭര്‍ത്താവ് ബാബു തങ്കച്ചനെ ഇതിന് മുന്‍പ് ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ആളാണ്.
ഇതിനിടെയാണ് ബാബു തങ്കച്ചന്റെ ഭാര്യ ബേബി പെണ്‍കുട്ടിയെ ഷൈജാനത്തിനെ ഏല്‍പ്പിക്കുകയായിരുന്നു, ഇവരാണ് പെണ്‍കുട്ടിയെ രാജേഷിന് കൈമാറിയത്. പുനലൂര്‍ സിഐ ബിനുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പെണ്‍കുട്ടിയെ കാണ്‍മാനില്ലെന്ന പരാതിയില്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്.
















