കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്കുളള ഉപതെരഞ്ഞെടുപ്പ് ജൂലൈ 28 ന് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം 24 മുതല്‍ പ്രാബല്യത്തില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും ജൂലൈ നാലിനാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ജൂലൈ 11 ഉം നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന ജൂലൈ 12 നുമാണ്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി ജൂലൈ 14. ആവശ്യമുളള പക്ഷം വോട്ടെടുപ്പ് ജൂലൈ 28 ന് രാവിലെ ഏഴ് മുതല്‍ അഞ്ച് മണി വരെ നടക്കും. 29 ന് രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണും. ഉദുമ ഗ്രാമ പഞ്ചായത്തിലെ ഒന്നു മുതല്‍ 21 വരെ വാര്‍ഡുകളും ചെമ്മനാട് പഞ്ചായത്തിലെ ഒന്ന്, രണ്ട്, 19 മുതല്‍ 23 വാര്‍ഡുകള്‍, പള്ളിക്കര പഞ്ചായത്തിലെ ഒന്ന്, രണ്ട്, 16 മുതല്‍ 22 വരെ വാര്‍ഡുകള്‍ ആണ് ഉദുമ ഡിവിഷനില്‍ ഉള്‍പ്പെടുന്നത്.
ഇതിന്റെ ഭാഗമായി നാളെ രാവിലെ 11 മണിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ഉദ്യോഗസ്ഥ തല യോഗം ചേരും. എഡിഎം, ചെമ്മനാട്, ഉദുമ, പളളിക്കര എന്നീ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, അസി.ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: