കടുത്തുരുത്തി: കര്‍ണ്ണാടകത്തിലെ ഗുല്‍ബര്‍ഗിലെ നഴ്‌സിംങ് കോളേജില്‍ മലയാളി വിദ്യര്‍ത്ഥിനിയെ സീനിയര്‍ വിദ്യര്‍ത്ഥികള്‍ റാഗ് ചെയ്ത കേസില്‍ നാലാം പ്രതിയെ കര്‍ണ്ണാടക പോലീസ് അറസ്റ്റ് ചെയ്തതായി അഭ്യൂഹം. ഗുല്‍ബര്‍ഗ് അല്‍ക്കമാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നഴ്‌സിംഗ് കോളേജിലെ അശ്വതി എന്ന വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്ത കേസിലാണ് അന്വേഷണം.
കേസിലെ നാലാംപ്രതി കടുത്തുരുത്തി ചാമക്കാല ഭാഗത്ത് എടാട്ട് മുറിപറമ്പില്‍ ജോസിന്റെ (ജോയി) മകള്‍ ശില്‍പ്പാജോസ് (22)നെ തേടിയാണ് ഇന്നലെ കര്‍ണ്ണാടക പോലീസ് നാട്ടിലെത്തിയത്. പ്രതിയെ തേടി പോലീസ് വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു. മൂന്നുദിവസമായി ഇവര്‍ വീട്ടിലുണ്ടായിരുന്നില്ലെന്ന് അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തി. സംഘം തിരികെ പോകാനൊരുങ്ങുമ്പോള്‍ വീട്ടില്‍ ലൈറ്റ് തെളിഞ്ഞത് സംശയമുളവാക്കി. ഇന്നലെ ഉച്ചയ്‌ക്ക് 3മണിയോടെയാണ് സംഘം വീട്ടിലെത്തിയത്. ഇവിടെനിന്നും പ്രതിയെ പിടിച്ചുവെന്നും ഇല്ലെന്നും ഉള്ള അഭ്യൂഹങ്ങളുണ്ട്. കടുത്തുരുത്തി പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ അറസ്റ്റിനെ സംബന്ധിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നാണ് കടുത്തുരുത്തി പോലീസിന്റെ ഭാഷ്യം.26ന് വൈകിട്ടാണ് കര്‍ണ്ണാടക സംഘം കോട്ടയത്ത് എത്തിയത്. പ്രതി വീട്ടിലുളളപ്പോഴും പോലീസ് ബന്ധുവീടുകളില്‍ തിരയുകയായിരുന്നു. ശില്‍പ്പയുടെ പിതാവ് ജോസ് ഏറ്റുമാനുര്‍ ഹോളോബ്രക്‌സ് ഫാക്ടറിയില്‍ മാനേജരാണ്. സഹോദരന്‍ റോബിന്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. ദളിത് കുടംബാംഗമാണ് റാഗിംഗിന് ഇരയായ അശ്വതി. അഞ്ച് മാസം മുമ്പാണ് കര്‍ണണാടകത്തിലെ ഗുല്‍ ബര്‍ഗില്‍ നേഴ്‌സിംഗിന് ചേര്‍ന്നത്. അന്നുമുതല്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ച് വന്നിരുന്നതായി പറയപ്പെടുന്നു.
















