Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസ്സി അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു; ക്ലബില്‍ തുടരും ഇനി മിശിഹയില്ല; അര്‍ജന്റീനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 08:52 pm IST
in Football

ന്യൂജേഴ്‌സി: അര്‍ജന്റീനയുടെ നീലയും വെള്ളയും കലര്‍ന്ന ജേഴ്‌സിയില്‍ ഇനി മെസിയെന്ന മിശിഹയില്ല. ദേശീയ ടീമിന് ഒരു കിരീടം നേടിക്കൊടുക്കാനാകാതെ ലയണല്‍ മെസിയെന്ന ഇതിഹാസ താരം ബൂട്ടഴിച്ചു.

കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ലോക ഫുട്‌ബോളിലെ ഇതിഹാസരങ്ങളിലൊരാളായ ലയണല്‍ മെസി ദേശീയ ജേഴ്‌സിയില്‍ ഇനിയില്ലെന്നു പ്രഖ്യാപിച്ചത്. അതും ഷൂട്ടൗട്ടില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തി ദുരന്തനായകനെന്ന പരിവേഷത്തോടെ. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നാല് ഫൈനലുകളിലാണ് അര്‍ജന്റീന പരാജയപ്പെട്ടത്. അതില്‍ മൂന്നും മൂന്നു വര്‍ഷത്തിനിടെ.

2005ലെ ഫിഫ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിലും 2008 ഒളിമ്പിക്‌സിലും രാജ്യത്തെ ജേതാക്കളാക്കിയതു മാത്രമാണ് മെസിയെന്ന പ്രതിഭയുടെ ചുമലിലെഴുതിയ നിയോഗം. എന്നാല്‍, ഇതൊന്നും ലോകകപ്പിനോളമോ, കോപ്പ അമേരിക്ക കിരീടത്തോളമോ വരില്ലെന്ന് മെസിയേക്കാള്‍ നന്നായറിയാവുന്ന മറ്റൊരാളുണ്ടാകില്ല. അതേസമയം, ഫൈനലിലെ കഷ്ടകാലത്തിനിരയായ രാജ്യാന്തര താരങ്ങളില്‍ മെസി എന്നും മുന്നിലുണ്ടാകും. നാല് തവണ പ്രധാന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിച്ചിട്ടും തോല്‍ക്കേണ്ടിവന്നു മെസിയുടെ അര്‍ജന്റീനയ്‌ക്ക്. 2007, 2015, 2016 കോപ്പ അമേരിക്കയിലും 2014 ലോകകപ്പിലുമായിരുന്നു മെസിയുടെയും സംഘത്തിന്റെയും പരാജയങ്ങള്‍.

”രാജ്യത്തിന് വേണ്ടി ചെയ്യാനാകുന്നതെല്ലാം ഞാന്‍ ചെയ്തു. അര്‍ജന്റീനയ്‌ക്കൊപ്പം ചാമ്പ്യനാവാന്‍ കഠിനമായി പരിശ്രമിച്ചെങ്കിലും അതെല്ലാം പാഴായി. പെനല്‍റ്റി നഷ്ടപ്പെടുത്തിയത് ഗുരുതര വീഴ്ചയാണ്; അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ ഡ്രസിങ് റൂമില്‍ ഇരിക്കുമ്പോള്‍ എല്ലാം അവസാനിച്ചതായി എനിക്ക് തോന്നുന്നു, ഈ ടീം ഇനി എനിക്കുള്ളതല്ല… ഇതെല്ലാം നല്ലതിനാണ് എനിക്കും, എല്ലാവര്‍ക്കും…” വികാരാധീനനായി മെസി പറഞ്ഞു.

ബാഴ്‌സലോണയുടെ നിറത്തില്‍ ക്ലബ് ഫുട്‌ബോളിന്റെ ചക്രവര്‍ത്തിയായി വിരാജിക്കുമ്പോഴും രാജ്യത്തിനൊരു കിരീടം നേടിക്കൊടുക്കാനായിട്ടില്ലെന്നത് ഒരു കുറവായി ലോകം വിലയിരുത്തി. അതൊരു കുറവായി മെസിയും കണ്ടതുകൊണ്ടാകാം പൊടുന്നനെയുള്ള ഈ തീരുമാനം. അഞ്ചുവട്ടം ലോക ഫുട്‌ബോളറായതിന്റെ കണക്കിലേറെയും ക്ലബ്ബിലെ നേട്ടങ്ങള്‍ക്കൊപ്പമെന്നതും താരത്തിന്റെ മനസിലെത്തിയിരിക്കണം.

2007ലും 2008ലും രണ്ടാം സ്ഥാനത്തുനിന്ന മെസി, 2009-ല്‍ ഫിഫ ലോക ഫുട്‌ബോളര്‍ ബഹുമതി ആദ്യമായി സ്വന്തമാക്കി. പിന്നീട് തുടര്‍ച്ചയായി നാലുവര്‍ഷം പുരസ്‌കാരം സ്വന്തമാക്കിയ മെസിയെ തേടി 2016ലും പുരസ്‌കാരമെത്തി.

തീരുമാനം പുനഃപരിശോധിക്കണമെന്ന് മുന്‍ താരങ്ങളടക്കം നിരവധി പേര്‍ ആവശ്യപ്പെട്ടു. മെസിയുടെ തീരുമാനം നീതിയുക്തമല്ലെന്ന് മറഡോണ പറഞ്ഞു. തീരുമാനം മാറ്റി അര്‍ജന്റീനയ്‌ക്കായി വീണ്ടും കളത്തിലിറങ്ങണമെന്ന് ചിലി ഗോള്‍ കീപ്പര്‍ ക്ലോഡിയോ ബ്രാവോ. അര്‍ജന്റീനയുടെ ഒന്നാം നമ്പര്‍ ഗോളി സെര്‍ജിയോ റൊമേരോയും മെസിയോട് തീരുമാനം മാറ്റണമെന്നും തുടര്‍ന്നും ദേശീയ ജേഴ്‌സി അണിയണമെന്നും ആവശ്യപ്പെട്ടു.

പരിക്കുകാരണം കോപ്പയില്‍ ചിലിക്കെതിരായ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയില്ല മെസി. രണ്ടാം മത്സരത്തില്‍ പകരക്കരനായി ഇറങ്ങി ഹാട്രിക്ക് നേടിയ താരം, ക്വാര്‍ട്ടര്‍ ഫൈനലില്‍ വെനസ്വേലക്കെതിരെ ഗോള്‍ നേടി അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടക്കൊപ്പം എത്തിയിരുന്നു. സെമിയില്‍ അമേരിക്കക്കെതിരെ അത്ഭുത ഫ്രീകിക്കിലൂടെ ലക്ഷ്യം കണ്ടതോടെ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവുമായി. 113 മത്സരങ്ങളില്‍ നിന്ന് 55 ഗോളുകളാണ് അര്‍ജന്റീനയ്‌ക്കായി മെസി സ്വന്തമാക്കിയിട്ടുള്ളത്.

പോസ്റ്റിന് പിന്നില്‍ നിന്നു പോലും മഴവില്‍ ഷോട്ട് പായിച്ച് പന്ത് വലയിലെത്തിക്കാന്‍ കെല്‍പ്പുള്ള താരം പെനാല്‍റ്റി പുറത്തേക്ക് അടിച്ചു കളയണമെന്നുണ്ടെങ്കില്‍ ആ സമയം അയാള്‍ അനുഭവിച്ച സമ്മര്‍ദം വിവരണാതീതം. തിരിച്ചടി ലഭിച്ചപ്പോഴൊക്കെ ലയണല്‍ മെസി എന്ന അഞ്ചടി ഏഴിഞ്ചുകാരന്‍ നെഞ്ചുറപ്പോടെ നിന്നിരുന്നു. എന്നാല്‍, ഇന്നലെ മെസി പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാനായി ചിലി താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മെസിക്കടുത്തേക്ക് എത്തിയെങ്കിലും ആ കണ്ണീരൊപ്പാന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.