പത്തനംതിട്ട : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ദ്ധനര്‍ക്ക് ചികിത്സാ സഹായവും വിധവാ പെന്‍ഷനും ലഭിച്ചു.
മെഴുവേലി അശ്വതിയില്‍ പി.കെ. പി. മോഹന്‍രാജിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 10,000 രൂപയുടെ ചികിത്സാസഹായം ലഭിച്ചത്. 2014 ലാണ് പ്രതിപക്ഷ നേതാവിന്റെ ശുപാര്‍ശയോടെ അദ്ദേഹം ചികിത്സാ സഹായത്തിനു മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ ഫണ്ടില്ലെന്ന് പറഞ്ഞ് തുക നല്‍കാതിരിക്കുകയായിരുന്നു. കമ്മീഷന് സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയതിനെ തുടര്‍ന്ന് തുക അനുവദിച്ചു.
കുമ്പഴ കിഴക്കുപുറത്ത് മറിയാമ്മ 2014 ലാണ് വിധവാ പെന്ഷന് മലയാലപുഴ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. മണിഓര്‍ഡറായി തുക അയച്ചപ്പോള്‍ പോസ്റ്റ് ഓഫീസ് സംവിധാനത്തിലുണ്ടായ തകരാര്‍ കാരണമാണ് പെന്ഷന് ലഭിക്കാതിരുന്നതെന്ന് ജില്ലാകളക്ടറും മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കമ്മീഷനെ അറിയിച്ചു. പെന്ഷന് കുടിശിക പരാതിക്കാരിക്ക് നല്‍കിയതായും വിശദീകരണത്തില്‍ പറയുന്നു. ബാക്കിയുള്ള തുക ഉടന്‍ നല്‍കണമെന്നും വിശദീകരണത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: