കാസര്‍കോട്: വെളളരിക്കുണ്ട് താലൂക്ക് മാലോത്ത് വില്ലേജ് റീ.സ.നം.147/7 എയില്‍പ്പെട്ട 0.52 ഏക്കര്‍ മിച്ചഭൂമി നിലവിലെ കൈവശക്കാര്‍ക്ക് മുന്‍ഗണന നല്കി പതിച്ചു നല്‍കുന്നതിന് ജില്ലാ കളക്ടര്‍ ഫോറം നമ്പര്‍ 16-ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 17/12/82 ലെ ജിഒ (എം എസ്)നമ്പര്‍ 1124/82 ആര് ഡി പ്രകാരം അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ (ഫോറം നമ്പര്‍ 17) ജില്ലാകളക്ടറുടെ വിജ്ഞാപന നമ്പര്‍, വിജ്ഞാപന തീയതി എന്നിവ രേഖപ്പെടുത്തി സമര്‍പ്പിക്കണം. ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്കാണ് ഭൂമി പതിച്ചു നല്‍കുന്നത്. അപേക്ഷയില്‍ കോര്‍ട്ട് ഫീസ് സ്റ്റാമ്പ് പതിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ രണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: