നീലേശ്വരം: കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയിട്ടും ഉദ്ഘാടനത്തിന് കാത്തിരിക്കുകയാണ് നീലേശ്വരം അഴിത്തലയിലെ തീരദേശ പോലീസ് സ്റ്റേഷന്. വൈദ്യുതി ലഭിച്ചില്ലെന്നതായിരുന്നു ആദ്യത്തെ തടസ്സം. വൈദ്യുതി ലഭിച്ച്, കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും എത്തിയപ്പോള്‍ ആവശ്യമായ തസ്തികകള്‍ അനുവദിക്കാത്തത് തടസ്സമായി. എഐജി എസ്.സുരേന്ദ്രന് കഴിഞ്ഞ ഡിസംബറില്‍ കെട്ടിടങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങുമെന്ന് ഉറപ്പു ലഭിച്ചെങ്കിലും ഇതുവരെ തുടങ്ങിയില്ല. ജീപ്പും ബോട്ടും ഉള്‍പ്പെടെയുള്ള വാഹനങ്ങളും പുതുതായി എഴുപതോളം തസ്തികകളും ഇവിടെ അനുവദിക്കേണ്ടതുണ്ട്.
കേന്ദ്ര സഹായത്തോടെ 43 ലക്ഷം രൂപ ചെലവില്‍ കേരള പോലീസ് ഭവന നിര്‍മ്മാണ സഹകരണ സംഘമാണ് കെട്ടിടം ഒരുക്കിയത്. നിര്‍മ്മാണം യഥാസമയം പൂര്‍ത്തീകരിച്ച് കെട്ടിടം കൈമാറിയിട്ടും പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: